‘ഇന്നലെ കാണുമ്പോൾ ക്ഷീണമുണ്ടായിരുന്നു, പക്ഷേ തിരിച്ച് വരുമെന്ന് കരുതി’ : ടി.എൻ സീമ

എം.സി ജോസഫൈന്റെ പെട്ടെനുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളവും സിപിഐഎമ്മും. ഇന്നലെ കാണുമ്പോൾ ക്ഷഈണം തോന്നിയിരുന്നുവെങ്കിലും പെട്ടെന്ന് തന്നെ തിരിച്ച് വരുമെന്നാണ് കരുതിയതെന്ന് ടി.എൻ സീമ ട്വന്റിഫോറിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ച വരെ ടിഎൻ സീമയ്‌ക്കൊപ്പമായിരുന്നു എം.സി ജോസഫൈൻ. ( tn seema about mc josephine )
‘ഇന്നലെ കാണുമ്പോൾ ക്ഷീണമുണ്ടായിരുന്നു. വീട്ടിൽ വീണതിന്റെ ഒരു പ്രശ്‌നമുണ്ടായിരുന്നു. ആക്‌സിഡന്റ് പറ്റിയതുകൊണ്ട് നടക്കാനും ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ, അസുഖങ്ങളോ ഉണ്ടായിരുന്നില്ല. ഇന്നലെ പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തിരിച്ചുവരുമെന്നാണ് വിചാരിച്ചത്. ഈ സമ്മേളനത്തിലും അടുത്തത് എഴുതാൻ പോകുന്ന പുസ്തകത്തെ കുറിച്ചും മറ്റുമായിരുന്നു സംസാരിച്ചത്. സമ്മാളനത്തിലുടനീളം വളരെ ഊർജസ്വലയായാണ് കാണപ്പെട്ടത്’- ടി.എൻ സീമ പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് സി.പി.ഐ.എം മുൻ കേന്ദ്ര കമ്മിറ്റിയംഗം എം.സി ജോസഫൈൻ അന്തരിച്ചത്. ഹൃദയാഘാതം മൂലം കണ്ണൂരിലെ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ സി.പി.ഐ.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവേ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Story Highlights: tn seema about mc josephine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here