ചര്‍മ്മം തിളങ്ങാന്‍ മാതളം; മുന്‍പ് അറിഞ്ഞിരുന്നോ ഈ ഗുണങ്ങള്‍?

കഴിക്കാന്‍ രുചിയുള്ള വെറുമൊരു പഴം മാത്രമല്ല മാതളമെന്ന് ഇന്ന് പലര്‍ക്കും അറിയാം. ആരോഗ്യദായകമായ ഒരു ഔഷധം കൂടിയാണ് മാതളം. എന്നാല്‍ മാതളം കൊണ്ട് വേറെയുമുണ്ട് ഗുണമെന്ന കാര്യം പലര്‍ക്കും അത്ര അറിവില്ല. ചര്‍മ്മം തിളങ്ങാനും മൃദുലമാകാനും അത്യുത്തമമാണ് മാതളനീര് അടങ്ങിയ ഫേസ്ബാക്കുകള്‍. മാതളം ഉള്‍പ്പെടുത്തിയ കുറച്ച് ഫേസ്പാക്കുകള്‍ ഇതാ… (beauty benefits of pomegranate)
മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മം മൃദുമാക്കാനായി മാതളവും പനിനീരും ചേര്‍ന്ന ഫേസ്ബാക്ക് ഉപയോഗിക്കാം. മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ചതും ഫ്രഷായ മാതളം അരച്ചതും ഒപ്പം പനിനീരും ചേര്‍ത്ത് മുഖത്തിട്ടാല്‍ മൃതകോശങ്ങള്‍ നീങ്ങി ചര്‍മ്മം മൃദുലവും തിളക്കമുള്ളതുമാകും.
മാതളം നന്നായി പിഴിഞ്ഞെടുത്ത നീര് മുള്‍ട്ടാണി മിട്ടിയുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടി 15 മിനിറ്റുകള്‍ക്ക് ശേഷം കഴുകിക്കളയുക. ഇങ്ങനെ ആഴ്ചയില്‍ മൂന്നോ നാലോ തവണ ചെയ്യുന്നത് ചര്‍മ്മത്തിന് തിളക്കം കൂട്ടാന്‍ സഹായിക്കും.
നന്നായി മാതളം അരച്ചെടുത്ത് അല്‍പ്പം തേനില്‍ കലര്‍ത്തി മുഖത്തിടുന്നത് മുഖക്കുരു വന്നതിന് ശേഷമുള്ള പാടുകള്‍ മാറാന്‍ സഹായിക്കും. മാതളത്തിലടങ്ങിയിട്ടുള്ള ഫ്‌ലേവോനോയിഡുകളും പ്രോആന്റോസയനിഡിനുകളും കറുത്ത പാടുകള്‍ കുറയ്ക്കാന്‍ ഉപകരിക്കും.
ഇത് കൂടാതെ മാതളത്തിന്റെ നീര് പുരട്ടിയാല്‍ മുടിയിലെ കെട്ടുകള്‍ വളരെ വേഗത്തില്‍ നിവര്‍ത്തിയെടുക്കാനും എണ്ണമയം നഷ്ടമായി പൊട്ടിത്തുടങ്ങിയ മുടി മാനേജബിള്‍ ആക്കാനും മാതളനീര് സഹായിക്കും.
Story Highlights: beauty benefits of pomegranate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here