ഡെവലപ്‌മെന്റ് ലീഗ്; ബിജോയും വിൻസിയും ഉൾപ്പെടെ പ്രമുഖരെ നിരത്തി ബ്ലാസ്റ്റേഴ്സ്

പ്രഥമ റിയലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെൻ്റ് ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്സ് സംഘത്തെ പ്രഖ്യാപിച്ചു. ഐ എസ് എലിൽ ബ്ലാസ്റ്റേഴ്സ് ടീമിലുണ്ടായിരുന്ന ചില യുവതാരങ്ങൾ ഉൾപ്പെടെയുള്ള 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 15 മുതൽ ഗോവയിലാണ് ഡെവലപ്‌മെൻ്റ് ലീഗ് നടക്കുക.
സൂപ്പർ ലീഗിനുള്ള ടീമിൽ ഉൾപ്പെട്ടിരുന്ന ഏഴ് യുവതാരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. മധ്യനിര താരങ്ങളായ ആയുഷ് അധികാരി, ഗിവ്സൺ സിങ്, വിൻസി ബരെറ്റോ, പ്രതിരോധ താരങ്ങളായ സഞ്ജീവ് സ്റ്റാലിൻ, വി ബിജോയ്, ഗോൾ കീപ്പർമാരായ സച്ചിൻ സുരേഷ്, മുഹീത് എന്നിവരാണ് ഡെവലപ്മെൻ്റ് ലീഗിനുള്ള ടീമിൽ ഉൾപ്പെട്ടിരിക്കുന്ന ഐ എസ് എൽ താരങ്ങൾ. ഇതിൽ ഗോൾ കീപ്പർമാരൊഴികെ ബാക്കിയെല്ലാ താരങ്ങളും ഐ എസ് എലിൽ കളിച്ചിരുന്നു.
16 ന് ഹൈദരാബാദ് എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരം.
Story Highlights: development league kerala blasters team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here