Advertisement

എം സി ജോസഫൈന് നാടിന്റെ യാത്രാമൊഴി; സിഎസ്എ ഹാളില്‍ പൊതുദര്‍ശനം തുടരുന്നു

April 11, 2022
Google News 2 minutes Read
Farewell to MC Josephine angamaly csa Hall

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എം സി ജോസഫൈന് നാടിന്റെ യാത്രാമൊഴി. അങ്കമാലിയിലെ വീട്ടിലും സി പി ഐ എം ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നൂറുകണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. അങ്കമാലി സി എസ് എ ഹാളിലെ പൊതുദര്‍ശനം തുടരുകയാണ്.

മന്ത്രിമാരായ കെ രാജന്‍, പി രാജീവ് ,വി എന്‍ വാസവന്‍, മുന്‍ മന്ത്രിമാരായ പി കെ ശ്രീമതി, ജെ മേഴ്‌സിക്കുട്ടിയമ്മ, ബെന്നി ബെഹ്‌നാന്‍ എം പി , അങ്കമാലി എം എല്‍ എ റോജി എം ജോണ്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഭൗതിക ശരീരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

Read Also : ജോസഫൈന്റെ വിയോ​ഗത്തിൽ വിങ്ങിപ്പൊട്ടി പികെ ശ്രീമതി

ജോസഫൈന്റെ ആഗ്രഹപ്രകാരമാണ് ഭൗതികശരീരം പഠനാവശ്യത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറുന്നത്. നേരത്തെ തീരുമാനിച്ച വിലാപയാത്ര ഒഴിവാക്കി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നേരിട്ട് എത്തി ഭൗതികശരീരം സ്വീകരിക്കും.

Story Highlights: Farewell to MC Josephine angamaly csa Hall

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here