Advertisement

പാലക്കാട് തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിർത്തിവച്ചു

April 11, 2022
Google News 2 minutes Read

പാലക്കാട് തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിർത്തിവച്ചു. പന്നിയങ്കര ടോൾ പ്ലാസയിൽ ബസുകൾ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് തീരുമാനം. പന്നിയങ്കര ടോൾ പ്ലാസയിൽ അമിത ടോൾ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സ്വകാര്യ ബസ് ഉടമകൾ നേരത്തെ സമരം നടത്തിയിരുന്നു. അതേസമയം, പന്നിയങ്കരയിൽ ലോറി തൊഴിലാളികളുടെയും ഉടമകളുടെയും അനിശ്ചിതകാല സമരം ഇന്നുമുതൽ ആരംഭിക്കും.

50 ട്രിപ്പുകൾക്ക് പതിനായിരത്തി അഞ്ഞൂറ് രൂപയാണ് ടോൾ കടക്കാൻ സ്വകാര്യ ബസുകൾ നൽകേണ്ടി വരുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ബസുടമകളുടെ വാദം.
ടോൾ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടോൾ പ്ലാസയ്ക്ക് മുന്നിൽ ബസ് ജീവനക്കാരും ഉടമകളും നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തിയിരുന്നു.

ബസുകൾ ട്രാക്കിൽ നിർത്തിയിട്ടും പിന്നീട് ആളുകളെ ഇറക്കി വിട്ടും സ്വകാര്യ ബസുകൾ പ്രതിഷേധിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നൽകേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്.

Read Also : പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും പ്രതിഷേധം

വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ് നിരക്ക്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.

Story Highlights: Private bus service on Palakkad-Thrissur route Stopped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here