Advertisement

കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിച്ചെന്ന് പരാതി

April 11, 2022
Google News 2 minutes Read
Woman suicide Kollam Complaint against mother-in-law

കൊല്ലം കിഴക്കേ കല്ലടയില്‍ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍തൃമാതാവിനെതിരെ പരാതി. എഴുകോണ്‍ കടയ്‌ക്കോ
ട് സ്വദേശി സുവ്യ ആത്മഹത്യ ചെയ്തത് ഭര്‍തൃമാതാവിന്റെ മാനസിക പീഡനത്തെ തുടര്‍ന്നെന്നാണ് പരാതിയില്‍ പറയുന്നത്. മാനസിക പീഡനത്തെ കുറിച്ച് പിതാവിന്റെ സഹോദരി സുജാതയ്ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നു.

സുവ്യക്ക് ജോലിയില്ലാത്തതിന്റെ പേരില്‍ ഭര്‍തൃമാതാവ് യുവതിയെ നിരന്തരം പീഡിപ്പിക്കുന്നുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. വാട്‌സാപ്പ് സന്ദേശങ്ങളില്‍ ഇക്കാര്യം വ്യക്തമാകുന്നുണ്ട്. നേരത്തെ തന്നെ സുവ്യയുടെ ബന്ധുക്കള്‍ ഭര്‍തൃമാതാവിനെതിരെ പരാതി ഉന്നയിച്ചിരുന്നു. ഇന്നലെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് വന്നപ്പോഴാണ് സുവ്യ ആത്മഹത്യ ചെയ്തത്.

Read Also : വൃദ്ധമാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ച സംഭവം; പരാതിയില്ലെന്ന് അമ്മ

‘എന്നോട് ക്ഷമിക്കണം. മോനെ നല്ലോണം നോക്കാന്‍ പറയണം. എന്ത് സംഭവിച്ചാലും അവനെ ഇവിടെ നിര്‍ത്തരുത്. അവിടെ വരുമ്പോള്‍ മാത്രമാണ് കുറച്ചാശ്വാസം കിട്ടുന്നത്. എനിക്കെന്ത് സംഭവിച്ചാലും അതിന് കാരണം വിജയമ്മയാണ്. എത്ര പ്രശ്‌നമുണ്ടാക്കിയാലും ഭര്‍ത്താവ് ഒന്നും പറയില്ല. ഞാന്‍ പോകുവാണ്’. സുവ്യ ശബ്ദസന്ദേശത്തില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Story Highlights: Woman suicide Kollam Complaint against mother-in-law

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here