Advertisement

വിവാഹ വിവാദം: ഷിജിനെതിരെ നടപടിയുണ്ടാകുമെന്ന് സൂചിപ്പിച്ച് സിപിഐഎം നേതാവ്

April 12, 2022
Google News 2 minutes Read
cpim might take action against shijin

കോഴിക്കോട് കോടഞ്ചേരിയിൽ ഇതര മതത്തിൽ നിന്ന് വിവാഹം ചെയ്ത ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഷിജിനെതിരെ നടപടിയുണ്ടാകുമെന്ന് സൂചന നൽകി സിപിഐഎം നേതാവ്. ( cpim might take action against shijin )

തിരുവമ്പാടി മണ്ഡലത്തിൽ മുൻപ് ക്രിസ്ത്യൻ ന്യൂനപക്ഷം ശത്രുതാപരമായ സമീപനമാണ് സിപിഐഎം പുലർത്തിയിരുന്നതെങ്കിൽ ഇന്ന് തങ്ങളെ എതിർക്കാതിരിക്കുന്ന സമീപനത്തിലേക്ക് അവർ എത്തിയെന്ന് ജോർജ് എം തോമസ് പറഞ്ഞു. ‘മുസ്ലിം ചെറുപ്പാക്കാരെ കൊണ്ട് ക്രിസ്ത്യൻ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാൻ സിപിഐഎം പുറപ്പെടുകയാണെന്ന് പ്രദേശത്തെ കോൺഗ്രസ് ആരോപിക്കുന്നുണ്ട്. ഇതര മതത്തിൽ നിന്ന് വിവാഹം ചെയ്യുന്നത് സാധാരണമായ കാര്യമാണ്. ഷിജിന്റെ നടപടി പാർട്ടിയെ പ്രതിരോധത്തിലാക്കി. നാളെ ലൗ ജിഹാദ് ചർച്ച ചെയ്യും ‘- ജോർജ് പറഞ്ഞു.

വിവാഹത്തിൽ ലൗ ജിഹാദ് ആരോപണം നിഷേധിച്ച് ദമ്പതികൾ രംഗത്തെത്തിയിരുന്നു. ഇതരമതത്തിൽ ഉള്ള രണ്ടുപേർ വിവാഹം കഴിച്ചതിനെ തുടർന്ന് പ്രദേശത്ത് ലൗ ജിഹാദ് ആണെന്ന് വ്യാജപ്രചരണം ഉണ്ടായിരുന്നു. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഷെജിൻ, ജോസ്‌ന എന്നിവരാണ് വിവാഹിതരായത്. തങ്ങളുടെ വിവാഹം ലൗ ജിഹാദ് ആണെന്നാരോപിച്ച് ചില സംഘടനകൾ വ്യാജ പ്രചരണം നടത്തുകയാണെന്ന് ഷിജിൻ ട്വന്റിഫോറിനോട് പറഞ്ഞു. ഇവരുടെ വിവാഹത്തെ തുടർന്ന് പ്രദേശത്ത് ആളുകൾ പ്രതിഷേധവും നടത്തി.

മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് ജോസ്‌നയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും വിശദീകരിച്ച് ജോസ്‌ന സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തു.

Story Highlights: cpim might take action against shijin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here