തെരുവുകുട്ടികളുടെ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ വേദിയാവും

തെരുവുകുട്ടികൾക്കായുള്ള ക്രിക്കറ്റ് ലോകകപ്പിൻ്റെ രണ്ടാം പതിപ്പിനു വേദിയായി ഇന്ത്യ. 2023ലെ പുരുഷ ഏകദിന ലോകകപ്പിന് ഏതാനും ആഴ്ചകൾക്കു മുൻപാണ് ലോകകപ്പ് നടക്കുക. 16 രാജ്യങ്ങളിൽ നിന്നുള്ള 22 ടീമുകൾ ലോകകപ്പിൽ പങ്കെടുക്കും. ആൺ, പെൺകുട്ടികൾ അടങ്ങുന്നതാവും ടീമുകൾ. 2019ൽ ഇംഗ്ലണ്ടിൽ വച്ചാണ് ലോകകപ്പിൻ്റെ ആദ്യ പതിപ്പ് നടന്നത്. 8 ടീമുകൾ പങ്കെടുത്ത ലോകകപ്പിൽ ഇന്ത്യ ആയിരുന്നു ജേതാക്കൾ. ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്.
10 ദിവസമാണ് ലോകകപ്പ് നടക്കുക. ഇന്ത്യ ഉൾപ്പെടെ ബംഗ്ലാദേശ്, ബൊളീവിയ, ബ്രസീൽ, ഇംഗ്ലണ്ട്, ഹങ്കറി, മൗറീഷ്യസ്, മെക്സിക്കോ, നേപ്പാൾ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ ലോകകപ്പിൽ മത്സരിക്കും.
Story Highlights: India Street Child Cricket World Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here