വിവാഹം വ്യക്തിപരം; വര്‍ഗീയ പ്രചാരണം നടത്താന്‍ ശ്രമങ്ങളുണ്ടായെന്ന് ഷിജിനും ജോസ്‌നയും

കോഴിക്കോട് കോടഞ്ചേരി ഡിവൈഎഫ്‌ഐ സെക്രട്ടറി ഷിജിന്റെ വിവാഹത്തില്‍ വിവാദം അവസാനിപ്പിക്കാറായെന്ന് ദമ്പതികള്‍. വിവാഹവുമായി ബന്ധപ്പെട്ട് നാട്ടില്‍ വര്‍ഗീയ പ്രചാരണമുണ്ടാക്കാന്‍ ചിലര്‍ ശ്രമം നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നാട്ടിലെ ചില ക്രിസ്ത്യന്‍ സംഘടനകള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഷിജിന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.
‘വിവാഹം കഴിഞ്ഞതോടെ നാട്ടില്‍ വര്‍ഗീയ പ്രചാരണം നടക്കാന്‍ സാധ്യതയുണ്ടായിരുന്നു. കാസര്‍ഗോട്ടെ ചില ക്രിസ്ത്യന്‍ സംഘടനകള്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. എനിക്ക് മറ്റെന്തോ താത്പര്യമാണെന്നായിരുന്നു അവര്‍ക്ക്. അവിടെ നിന്നാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് തോന്നിയതിലാണ് അവിടെ നിന്ന് പോന്നത്’. ഷിജിന്‍ പറഞ്ഞു.
വിവാഹം കഴിക്കാനുള്ളത് സ്വന്തം തീരുമാനമാണ്. പാര്‍ട്ടിക്കതില്‍ ഒരു പങ്കുമില്ലെന്നും പാര്‍ട്ടിക്കും കാര്യങ്ങള്‍ മനസിലായ നിലയ്ക്ക് വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ദമ്പതികള്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.
‘ഇത്തരം വിഷയങ്ങളില്‍ ക്രിസ്ത്യന്‍ സംഘടനകളെ ഇളക്കിവിടുന്നതില്‍ കോടഞ്ചേരി കേന്ദ്രീകരിച്ച്, പ്രവര്‍ത്തിക്കുന്ന ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്. ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടായിക്കൊണ്ടിരിക്കുന്ന സ്ഥലമാണ് കോടഞ്ചേരി. ഞാന്‍ ഈ പറഞ്ഞ ക്രിസ്ത്യന്‍ സംഘടനകള്‍ക്കെതിരാണെന്ന് പറഞ്ഞുപരത്താനും അതുവഴി പാര്‍ട്ടിക്കുള്ളില്‍ അവമതിപ്പുണ്ടാക്കാനുമാണ് അവരുടെ ശ്രമം. പക്ഷേ ഞങ്ങളുടെ വിഷയം വ്യക്തിപരമാണ്. അത് അംഗീകരിക്കുന്നതിന് പകരം വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്’. ഷിജിന്‍ പറഞ്ഞു.
Read Also : കൊല്ലത്ത് പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു; കുത്തിവച്ചത് 10 ആന്റിവെനം
അതിനിടെ ലവ് ജിഹാദ് പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എയും സിപിഐഎം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം.തോമസിനെ തള്ളി ഡിവൈഎഫ്‌ഐയും രംഗത്തെത്തി. ലൗ ജിഹാദ് എന്നത് നിര്‍മിതമായ കള്ളമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.
ജോര്‍ജ് എം.തോമസിന് പിശക് പറ്റിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും രപ്രതികരിച്ചു.
Story Highlights: shijin and josna response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here