ഹോട്ടൽ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഡൽഹിയിൽ 13 പേർക്ക് പരുക്ക്

ഡൽഹിയിലെ ജാമിയ നഗറിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. പതിമൂന്ന് പേർക്ക് പരുക്കേറ്റതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. പരുക്കേറ്റവരെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലർക്ക് ഗുരുതരമായി പൊള്ളലേറ്റു എന്നാണ് വിവരം. അതേസമയം പടിഞ്ഞാറൻ ഡൽഹിയിലെ പഞ്ചാബി ബാഗ് ഏരിയയിൽ ബാർ റെസ്റ്റോറന്റിലും തീപിടിത്തമുണ്ടായി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡൽഹി ഫയർ സർവീസ് പറഞ്ഞു.
Story Highlights: cylinder blast in delhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here