Advertisement

കുറ്റകൃത്യങ്ങൾ വർധിച്ചു; വാസ്തുവാണ് പ്രശ്‌നമെന്ന് നിഗമനം; ഒടുവിൽ പരിഹാരക്രിയയും നടത്തി; സംഭവം ചേർപ്പ് പൊലീസ് സ്റ്റേഷനിൽ

April 14, 2022
Google News 2 minutes Read
cherpu police station vasthu issue

തൃശൂർ ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായ കൊലപാതക കേസുകളും മറ്റ് കുറ്റകൃത്യങ്ങളും ഉദ്യോഗസ്ഥർക്ക് തലവേദനയായി മാറിയിരുന്നു. മാനസിക സമ്മർദം താങ്ങാവുന്നതിലും അപ്പുറമായതോടെ വാസ്തു വിദഗ്ധനിൽ ചില ഉദ്യോഗസ്ഥർ അഭയം പ്രാപിച്ചു. ഒടുവിൽ ഈ പ്രശ്‌നത്തിന് പരിഹാരവും കണ്ടെത്തി. സ്റ്റേഷനിലെ വാസ്തുവാണ് വില്ലൻ ! ( cherpu police station vasthu issue )

ഡിസംബർ മുതൽ കഴിഞ്ഞ മാസം വരെ സ്‌റ്റേഷൻ പരിധിയിൽ നടന്നത് നാല് കൊലപാതകങ്ങളാണ്. മറ്റ് ഗുരുതര കുറ്റകൃത്യങ്ങൾ വേറെയും. ജോലിഭാരം കൊണ്ട് ചേർപ്പ് സ്റ്റേഷൻ ജീവനക്കാർ നട്ടം തിരിഞ്ഞു. ചേർപ്പ് പൊലീസ് സ്റ്റേഷനിലെ പ്രധാന കവാടത്തിന് മുന്നിലെ തൂണാണ് പ്രശ്‌നമെന്ന് വാസ്തു വിദഗ്ധൻ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടർന്ന് കവാടത്തിന് മുന്നിൽ നിന്ന ഇരുമ്പ് തൂണ് മാറ്റി സ്ഥാപിച്ചു.

പക്ഷേ തൊട്ടുപിന്നാലെ വീണ്ടും സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതകം കൂടി നടന്നു. എന്നാൽ ഇതുൾപ്പെടെ എല്ലാ കേസുകളും തെളിയിക്കാനായ സന്തോഷത്തിലാണ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ.

Read Also : നിലം തൊടാത്ത തൂൺ; വിസ്‍മയിപ്പിക്കുന്ന വാസ്തുവിദ്യ; ലേപക്ഷിയുടെ രഹസ്യങ്ങളിങ്ങനെ

ഇത് ആദ്യമായല്ല പൊലീസ് സ്റ്റേഷനിലെ കേസുകളിൽ വലഞ്ഞ ഉദ്യോഗസ്ഥർ ഇത്തരം ‘പരിഹാരക്രിയകളിൽ’ അഭയം പ്രാപിക്കുന്നത്. 15 വർഷം മുൻപ് കൊലപാതകങ്ങളും മോഷണങ്ങളും സ്‌റ്റേഷൻ പരിധിയിൽ പതിവായപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ഒരു ജ്യോത്സ്യനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിർദേശത്തെ തുടർന്ന് സ്റ്റേഷനേക്കാൾ ഉയരത്തിൽ വളർന്നുനിന്ന വളപ്പിലെ ചെമ്പക മരത്തിന്റെ ഉയരം കുറയ്ക്കുകയും ചെയ്തിരുന്നു.

Story Highlights: cherpu police station vasthu issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here