ഇന്നത്തെ പ്രധാന വാർത്തകൾ (15-04-2022 )
പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു ( todays news round up april15 )
പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈര്‍ ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.30നാണ് സംഭവം. പാലക്കാട് കസബ പൊലീസ് സ്റ്റേഷന് പരിധിയിലായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരത്തിന് ശേഷം കഴിഞ്ഞ് ബൈക്കില്‍ പള്ളിയില്‍ നിന്ന് മടങ്ങിവരുന്നതിനിടയില്‍ രണ്ടു കാറിലെത്തിയ അജ്ഞാതസംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നേരത്തെ ഉണ്ടായ ഒരു കേസിന്റെ പ്രതികാരമാണ് ഈ കൊലപാതകമെന്നാണ് എസ്ഡിപിഐ ഉയര്‍ത്തുന്ന ആരോപണം. രാഷ്ട്രീയ വൈരത്താലുള്ള കൊലപാതകമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈര്‍.
കെഎസ്ആര്‍ടിസി പ്രതിസന്ധി: മെയ് ആറിന് സൂചനാ പണിമുടക്ക്
കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ മെയ് ആറിന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടന. എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന് ടിഡിഎഫ്. തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹ സമരവും നടത്തും.
സമരം ശക്താക്കുമെന്ന് കെഎസ്ആര്‍ടിസി ഇടതുപക്ഷ തൊഴിലാളി സംഘടന
സമരം ശക്താക്കുമെന്ന മുന്നറിയിപ്പുമായി കെഎസ്ആര്‍ടിസി ഇടതുപക്ഷ തൊഴിലാളി സംഘടന. കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്ന വൈറസായി മാനേജ്‌മെന്റ് മാറിയെന്ന് സി.കെ.ഹരികൃഷ്ണന്‍. യൂണിറ്റ് ഓഫിസര്‍മാരെ വിളിച്ച് മാനേജ്‌മെന്റ് വിരട്ടുന്നെന്ന് കെഎസ്ആര്‍ടിഇഎ. ചൊവ്വാഴ്ച പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെഎസ്ആര്‍ടിഇഎ വര്‍ക്കിംഗ് പ്രസിഡന്റ്.
ഘടക കക്ഷികള്‍ ഭരിക്കുന്ന വകുപ്പുകളില്‍ സിഐടി ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തനിക്ക് അങ്ങനെ തോന്നിയില്ല. പ്രശ്‌നങ്ങള്‍ രൂപപ്പെടാനുള്ള വകുപ്പുകള്‍ ഘടക കക്ഷികളുടെ കൈയ്യില്‍ ആയി പോയെന്നേയുള്ളു. ജലവിഭവ – ഇറിഗേഷന്‍ വകുപ്പുകളില്‍ അത്തരമൊരു പ്രശ്‌നം ഉണ്ടായിട്ടില്ല. അത്തരമൊരു സംഭവമേ ഇല്ലായെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കും. നിമിഷപ്രിയയെ ദയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയാണ് സുപ്രിംകോടതി റിട്ടയേഡ് ജഡ്ജി ഏകോപിപ്പിക്കുക. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ക്കും അദ്ദേഹം മധ്യസ്ഥം വഹിക്കും. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് കഴിയുകയാണ് നിമിഷ പ്രിയ. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലാണ് ഉന്നത ദൗത്യസംഘത്തെ നിയോഗിച്ചത്.
കര്‍ഷകന്റെ ആത്മഹത്യ: നവോദയ സംഘത്തിനെതിരെ കുടുംബം പരാതി നല്‍കി
നിരണത്തെ കര്‍ഷകന്‍ രജീവിന്റെ ആത്മഹത്യയില്‍ നവോദയ സംഘത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം. നവോദയ സംഘത്തിനെതിരെ കുടുംബം നേരിട്ടെത്തി പരാതി നല്‍കി. തിരുവല്ല ഡിവൈഎസ്പിക്കാണ് കുടുംബം പരാതി നല്‍കിയത്. സാവകാശം പോലും നല്‍കാതെ തുടര്‍ച്ചയായി വിളിച്ച് ഭീഷണിപ്പെടുത്തിയതിനാലാണ് നിരണത്ത് കര്‍ഷകനായ രജീവിന് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് സഹോദരന്‍ പ്രസാദ് ട്വന്റിഫോറിനോട് പറഞ്ഞു. രജീവ് പണം അടച്ചില്ലെങ്കില്‍ സംഘത്തില്‍ താന്‍ അടയ്ക്കുന്ന തുകയില്‍ നിന്ന് പിഴ ഈടാക്കുമെന്ന് സെക്രട്ടറി പറഞ്ഞതായും പ്രസാദ് പറയുന്നു.
ആശുപത്രി വികസനത്തിനായി അനുവദിച്ച കേന്ദ്രഫണ്ടും ദുരപയോഗം ചെയ്ത് വെള്ളനാട് പഞ്ചായത്ത്. കേന്ദ്രപദ്ധതി വഴി ലഭിച്ച കോടികളാണ് രോഗികൾക്ക് പ്രയോജനപ്പെടുത്താതെ പാതിവഴിയിലായത്. 24 അന്വേഷണ പരമ്പര ’വെള്ളാനയായി വെള്ളനാട്’.
ഇന്ന് വിഷു; ഐശ്വര്യത്തിന്റെ പൊൻകണി കണ്ട് മലയാളി
ഇന്ന് വിഷു. ഐശ്വര്യത്തിന്റെ പൊൻകണി കണ്ട് മലയാളി പുതുവർഷത്തിലേക്ക് പ്രവേശിച്ചു. കൊവിഡ് ആശങ്കകൾക്ക് ഇളവ് വന്നതിന് ശേഷമുളള ആദ്യവിഷു കേങ്കേമമാക്കുകയാണ് മലയാളി.
ലോകരുടെ മുഴുവന്‍ പാപവും ഏറ്റുവാങ്ങി ക്രിസ്തു സഹിച്ച പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി
ലോകരുടെ മുഴുവന്‍ പാപവും ഏറ്റുവാങ്ങി ക്രിസ്തു സഹിച്ച പീഡാസഹനത്തെ ഓര്‍മിപ്പിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ക്ക് ഇത് ദുഃഖത്തിന്റെയും അനുതാപത്തിന്റെയും ദിവസമാണ്. നിസ്വാര്‍ഥതയേയും സ്‌നേഹത്തേയും ത്യാഗത്തേയും പ്രതീകവല്‍ക്കരിക്കുന്ന ദിനമായ ഇന്ന് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. പീലാത്തോയിന്റെ അരമനയില്‍ നിന്നാരംഭിച്ച വിചാരണയും ക്രിസ്തുവിന്റെ കുരിശ് ചുമന്നുള്ള പീഢാനുഭവ യാത്രയും കാല്‍വരി മലമുകളിലെ ജീവാര്‍പ്പണവും ഉള്‍ക്കൊള്ളുന്ന പീഢാനുഭവ ചരിത്രവായനയാണ് ഇന്ന് ദേവാലയങ്ങളില്‍ നടക്കുന്ന പ്രധാന ശുശ്രുഷകള്‍. (good friday today)
Story Highlights: todays news round up april15
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here