എറണാകുളം-അങ്കമാലി രൂപതയിൽ നാളെ മുതൽ ഏകീകൃത കുർബാന നടപ്പാക്കണം : കർദ്ദിനാൾ ജോർജ് അലഞ്ചേരി

എറണാകുളം-അങ്കമാലി രൂപതയിൽ നാളെ മുതൽ ഏകീകൃത കുർബാന നടപ്പാക്കണമന്ന് കർദ്ദിനാൾ ജോർജ് അലഞ്ചേരി. ഈസ്റ്റർ മുതൽ ഏകീകൃത കുർബാന രീതി നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയമപരമായ ഇളവ് വാങ്ങണമെന്നാണ് ആർച്ച്ബിഷപ്പ് കർദ്ദിനാൾ ജോർജ് അലഞ്ചേരിയുടെ അന്ത്യശ്യാസനം.
2021 നവംബർ 28 മുതലാണ് സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന അർപ്പണ രീതി നിലവിൽ വന്നത്. പ്രായോഗിമായി നടപ്പാക്കാൻ സാധിക്കാത്ത ഇടങ്ങളിൽ തയ്യാറെടുപ്പുകൾക്കു വേണ്ടി ഈസ്റ്റർ വരെ സമയം നീട്ടി നൽകുകയായിരുന്നു.
അതേസമയം, തീരുമാനത്തിനെതിരെ രൂപതയിലെ വൈദികർ കാനോനിക നിയമനടപടിക്കായി അപ്പീൽ നൽകി. കർദിനാൾ ജോർജ്ജ് ആലഞ്ചേരിയുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് ആർച്ചുബിഷപ് ആൻറണി കരിയിൽ സർക്കുലറിൽ ഒപ്പിട്ടതെന്നാണ് വൈദികരുടെ ആരോപണം. ഡിസംബർ 25 വരെ ജനാഭിമുഖ കുർബാന തന്നെയാണ് ചൊല്ലുകയെന്നും വൈദികർ.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!