പാവാടയിൽ തിളങ്ങി ഒരു ഇന്ത്യക്കാരൻ; പരിചയപ്പെടാം ജെയ്നിൽ മേത്തയെ…

പല നിറത്തിൽ മോടിപിടിപ്പിച്ച, നിറയെ വർണങ്ങൾ ഉള്ള, കല്ലുകൾ പിടിപ്പിച്ച പാവടകൾ ഉടുക്കാൻ ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള പാവടകൾ ഇട്ട് നോക്കാൻ ആഗ്രഹം ഉള്ള ആൺകുട്ടികൾ ഉണ്ടാകുമോ? അങ്ങനെ ഒരു ചെറുപ്പക്കാരൻ ഉണ്ട്. അങ്ങ് ന്യൂയോർക്കിൽ ഒരു ഇന്ത്യാക്കാരൻ. പേര് ജെയ്നിൽ മേത്ത. പാവാട ഇട്ട് നൃത്തം ചെയ്യുന്ന ഈ ചെറുപ്പക്കാരനാണ് സോഷ്യൽ മീഡിയയിലെ താരം
. ഭംഗിയുള്ള പാവടകളണിഞ്ഞുള്ള ചിത്രങ്ങളും ബോളിവുഡിലെ സൂപ്പർ ഹിറ്റ് പാട്ടുകൾക്ക് ജെയ്നിൽ മേത്ത ചുവടുകൾ വെക്കുന്നത് ഇൻസ്റ്റഗ്രാമിൽ പങ്ക് വെക്കാറുണ്ട്. കുട്ടിക്കാലം മുതൽ ജെയ്നിലിന് നൃത്തം ഒരുപാട് ഇഷ്ടമാണ്. അന്ന് മുതലാണ് ഈ ചെറുപ്പക്കാരന് പാവടയോടും പ്രിയം തോന്നി തുടങ്ങിയത്.
ആൺ-പെൺ ഭേദമന്യേ എല്ലാവരും എല്ലാ വേഷങ്ങളും ധരിക്കണമെന്നാണ് ജെയ്നിലിന്റെ അഭിപ്രായം. അതിന് പ്രചാരം നൽകുന്നതിന്റെ ഭാഗമായിട്ടാണ് പാവാട ഇട്ട് തെരുവിൽ നൃത്തം ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും ജെയ്നിൽ പറയുന്നുണ്ട്. ആൺകുട്ടികൾ പാവാട ഇടുന്നതിനെ സമൂഹം പലപ്പോഴും കളിയാക്കിയാണ് നോക്കി കാണാറുള്ളത്. പുരുഷൻമാർ പാവാട ധരിക്കുന്നതിനെ മഹത്വവത്ക്കരിക്കുക കൂടെയാണ് ജെയ്നിലിന്റെ ഉദ്ദേശം. ഏഴാം വയസിലാണ് ജെയ്നിൽ നൃത്ത രംഗത്തേക്ക് കടക്കുന്നത്.
ആദ്യമൊക്കെ വീടിനുള്ളിലെ സ്വീകരണ മുറിയിലാണ് നൃത്തം ചെയ്ത് തുടങ്ങിയത്. പിന്നീട് പതിയെ വീടിന് പുറത്ത് വെച്ച് നൃത്തം ചെയ്യാൻ തുടങ്ങി. ബോളിവുഡ് സിനിമകളാണ് തന്നെ ഇത്തരത്തിലൊരു ചുവടുവെയ്പ്പിലേക്ക് ആകർഷിച്ചിരുന്നത് എന്നാണ് ജെയ്നിൽ പറയുന്നത്. തന്റെ വഴിയിൽ താൻ വളരെ ദൂരം പിന്നിട്ടിരിക്കുകയാണെന്നാണ് ജെയ്നിൽ പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here