കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഫെല്ലോഷിപ്പ്; സമഗ്ര ഗവേഷക ഫെലോഷിപ്പ് സി അശ്വതിക്ക്
April 19, 2022
2 minutes Read

കേരള മീഡിയ അക്കാദമിയുടെ 2021-22 മാധ്യമ ഗവേഷണ ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. സമഗ്ര ഗവേഷക ഫെലോഷിപ്പ് 24 ന്യൂസ് ചീഫ് സബ് എഡിറ്റർ സി.അശ്വതിക്ക് ലഭിച്ചു. 75,000 രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെല്ലോഷിപ്പിനാണ് അശ്വതി അർഹയായത്. ( c aswathi gets journalism fellowship )
ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മലയാള മനോരമ ലീഡർ റൈറ്റർ കെ.ഹരികൃഷ്ണൻ, മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.പി പ്രവിത എന്നിവർ അർഹരായി.
തോമസ് ജേക്കബ്, ഡോ. സെബാസ്റ്റിയൻ പോൾ പി.കെ രാജശേഖരൻ, ഡോ.മീന ടി.പിള്ള, ഡോ.നീതു എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തെരഞ്ഞെടുത്തത്.
Story Highlights: c aswathi gets journalism fellowship
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement