Advertisement

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ദുരുദ്ദേശമില്ലെന്ന് ഹൈക്കോടതി; വധഗൂഡാലോചനാ കേസില്‍ ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന്

April 19, 2022
Google News 1 minute Read
dileep conspiracy case court order

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി തള്ളിയ കോടതി ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ദുരുദ്ദേശമില്ലെന്നാണ് ഹൈക്കോടതി കണ്ടെത്തല്‍. അന്വേഷണത്തില്‍ അപാകത കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി 2017ല്‍ നടന്ന സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും അതില്‍ സംശയങ്ങളുയര്‍ന്നേക്കാമെന്നും വ്യക്തമാക്കി.

അന്വേഷണ സംഘത്തിന് ഗൂഡലക്ഷ്യങ്ങളുണ്ടെന്നും ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നുമുള്ള ദിലീപിന്റെ ആവശ്യമാണ് കോടതി തള്ളിയത്. നിലവില്‍ കേസ് മറ്റൊരു ഏജന്‍സിക്ക് വിടേണ്ടകാര്യമല്ല. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അടക്കമുള്ള കാര്യങ്ങള്‍ നിര്‍ണായകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം വിധി പ്രതീക്ഷിച്ചിരുന്നെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. നല്‍കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു, അംഗീകരിച്ചു. തന്റെ വിശ്വാസ്യത തകര്‍ക്കാന്‍ എതിര്‍കക്ഷികള്‍ ശ്രമിച്ചുവെന്നും വിധിയിലൂടെ തന്റെ വിശ്വാസ്യത തിരിച്ചു കിട്ടിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിന്റെ ഹര്‍ജി തള്ളിയ വിധിയില്‍ അതിയായ സന്തോഷമുണ്ട്.27 ഓഡിയോ ക്ലിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പ് വരെ കൂട്ടത്തിലുണ്ട്. പുറത്തുവന്നതൊക്കെ ടീസര്‍ മാത്രമാണെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.

Read Also : ഹൈക്കോടതി വിധി സുപ്രധാനം; ക്രൈംബ്രാഞ്ചിന് ആശ്വാസമെന്ന് അഡ്വ. പ്രിയദര്‍ശന്‍ തമ്പി

നടിയെ ആക്രമിച്ച കേസിലെ വധഗൂഡാലോചനാ കേസിലാണ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി തള്ളിയത്. ഇതോടെ വധഗൂഢാലോചന കേസില്‍ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.

Story Highlights: dileep conspiracy case court order

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here