Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (19-04-22)

April 19, 2022
Google News 3 minutes Read

സിൽവർ ലൈൻ: ജനങ്ങളുടെ ആശങ്ക അകറ്റാൻ എൽഡിഎഫ്; വിശദീകരണയോഗങ്ങൾക്ക് ഇന്ന് തുടക്കം

സിൽവർ ലൈൻ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ എൽ ഡി എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യയോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.വരും ദിവസങ്ങളിൽ ജില്ലകൾ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളുമാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.

കോൺഗ്രസിന്റെ അംഗത്വ ക്യാമ്പയിൻ വൻ പരാജയം: കെവി തോമസ്

കോൺഗ്രസിനെതിരെ വിമർശനം തുടർന്ന് മുതിർന്ന നേതാവ് കെവി തോമസ്. കോൺഗ്രസിൻ്റെ അംഗത്വ ക്യാമ്പയിൻ വൻ പരാജയമെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ മെമ്പർഷിപ്പ് കോൺഗ്രസിൻ്റെ സമ്പ്രദായമല്ല. 50 ലക്ഷം പേരെ ചേർക്കാൻ ലക്ഷ്യമിട്ടിടത്ത് ഒന്നുമില്ലത്ത അവസ്ഥയാണ് എന്നും കെവി തോമസ് കൂട്ടിച്ചേർത്തു.

മുസ്ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്കയെന്ന് ദീപിക മുഖപത്രം

കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെയും സിപിഐഎമ്മിനെതിരെയും സിറോ മലബാർ സഭ മുഖപത്രം ദീപിക. മുസ്ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്കയുണ്ടെന്ന് ദീപിക മുഖപ്രസംഗം പറയുന്നു. ലവ് ജിഹാദ് ഇല്ലെന്നു പറയുന്ന സിപിഐഎമ്മിനും ഇക്കാര്യത്തിൽ ഭയമുണ്ടെന്നും മുഖപ്രസംഗം പറയുന്നു. കോടഞ്ചേരി ഉയർത്തുന്ന ചോദ്യങ്ങൾ എന്ന തലക്കെട്ടിലാണ് ദീപിക മുഖപത്രം.

പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി

മുഖ്യമന്ത്രിയുടെ പൊൡറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേൽക്കും. ദേശാഭിമാനി ചീഫ് എഡിറ്ററായി പുത്തലത്ത് ദിനേശനെയും നിയമിച്ചു. പുതിയ ചുമതലകൾ സംസ്ഥാന സമിതി അംഗീകരിച്ചു. ( p sasi cm political secretary )

ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം

പലസ്തീനിലെ ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രത്യാക്രമണം. അൽ അക്‌സാ പള്ളിയിലുണ്ടായ ആക്രമണമാണ് പുതിയ സംഘർഷങ്ങൾക്ക് പിന്നിൽ.

ആക്രമണം കടുപ്പിച്ച് റഷ്യ; മിസൈലാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു

യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ഡോൺബാസ് മേഖല ലക്ഷ്യമാക്കി റഷ്യൻ മിസൈലാക്രമണം തുടങ്ങിയാതായി റിപ്പോർട്ടുകൾ. ഡോൺബാസ്, ലുഹാൻസ്ക്, ഖാർകീവ് തുടങ്ങിയ നഗരങ്ങളിലുണ്ടായ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായാണ് സൂചന. കിഴക്കൻ ഡോൺബാസ് മേഖലയിലെ റഷ്യൻ ആക്രമണം പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സ്ഥിരീകരിച്ചു.

അടുത്ത മാസം 18ന് വിവാഹം രജിസ്റ്റർ ചെയ്യും : ഷിജിൻ മാധ്യമങ്ങളോട്

ജോയ്‌സ്‌നയും ഷിജിനും അടുത്ത മാസം 18ന് വിവാഹം രജിസ്റ്റർ ചെയ്യുമെന്ന് ഷിജിൻ മാധ്യമങ്ങളോട്. കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫിസിൽ വച്ചാകും വിവാഹം രജിസ്റ്റർ ചെയ്യുക.

‘ജോയ്‌സ്‌ന സ്വന്തം ഇഷ്ടപ്രകാരമാണ് എന്നോടൊപ്പം ഇറങ്ങിവന്നത്. ജോയ്‌സ്‌നയുടെ മതവിശ്വാസത്തിനനുസരിച്ച് തന്നെ ജീവിക്കും. ഞാൻ എന്റെ ബോധ്യത്തിനും’- ഷിജിൻ പറഞ്ഞു.

സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്; അലോക് കുമാർ വർമ

സിൽവർ ലൈൻ പദ്ധതിക്കെതിരെ സാധ്യതാ പഠനം നടത്തിയ വിദഗ്‌ധൻ അലോക് കുമാർ വർമ. സിൽവർ ലൈൻ കടന്നുപോകുന്നത് പരിസ്ഥിതി ദുർബല പ്രദേശങ്ങളിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. ബഫർ സോൺ നിശ്ചയിക്കുന്നത് കൃത്യമായ മാനദണ്ഡം പാലിക്കാതെയാണ്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

കൊവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണം; കേന്ദ്ര നിലപാട് പ്രതിഷേധാർഹം : മന്ത്രി വീണാ ജോർജ്

കൊവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് മന്ത്രി വീണാ ജോർജ്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ( minister veena george against central govt )

സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാകും.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴലഭിക്കും. ( kerala rain 3 districts yellow alert )

ദിലീപിന് തിരിച്ചടി; എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി തള്ളി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന് തിരിച്ചടി. എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജിയാണ് തള്ളിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി തള്ളിയത്. ( dileep faces set back )

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here