Advertisement

അടുത്ത മാസം 18ന് വിവാഹം രജിസ്റ്റർ ചെയ്യും : ഷിജിൻ മാധ്യമങ്ങളോട്

April 19, 2022
Google News 1 minute Read
joysna shijin response to media

ജോയ്‌സ്‌നയും ഷിജിനും അടുത്ത മാസം 18ന് വിവാഹം രജിസ്റ്റർ ചെയ്യുമെന്ന് ഷിജിൻ മാധ്യമങ്ങളോട്. കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫിസിൽ വച്ചാകും വിവാഹം രജിസ്റ്റർ ചെയ്യുക.

‘ജോയ്‌സ്‌ന സ്വന്തം ഇഷ്ടപ്രകാരമാണ് എന്നോടൊപ്പം ഇറങ്ങിവന്നത്. ജോയ്‌സ്‌നയുടെ മതവിശ്വാസത്തിനനുസരിച്ച് തന്നെ ജീവിക്കും. ഞാൻ എന്റെ ബോധ്യത്തിനും’- ഷിജിൻ പറഞ്ഞു.

ജോയ്‌സ്‌ന രാജ്യം വിട്ട് പോകുമോ എന്ന ആശങ്ക മാതാപിതാക്കൾ കോടതിയിൽ പങ്കുവച്ചിരുനന്നു. ഈ ആശങ്കയോടും ജോയ്‌സ്‌ന പ്രതികരിച്ചു. ‘നിലവിൽ വിദേശത്തേക്ക് പോകാനുള്ള പദ്ധതിയൊന്നുമില്ല. ഈ സാഹചര്യത്തിൽ വീട്ടുകാരോട് സംസാരിച്ചാൽ അവർക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല, അതുകൊണ്ട് മറ്റൊരു ദിവസം വീട്ടുകാരോട് പോയി സംസാരിക്കും’- ജോയ്‌സ്‌ന പറഞ്ഞു.

കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് ഹൈക്കോടതി ഇന്ന് തീർപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജോയ്‌സ്‌നയും ഷിജിനും മാധ്യമങ്ങളെ കണ്ടത്.

ജോയ്‌സ്‌നയെ ഹൈക്കോടതി ഭർത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഉത്തരവിറക്കി. ജോയ്‌സ്‌ന അന്യായ തടങ്കലിലല്ലെന്ന് മനസിലാക്കിയതായി കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിഎസ് സുധ, വി.ജി അരുൺ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ജോയ്‌സ്‌നയെ കാണാനില്ലെന്നും ജോയ്‌സ്‌ന അന്യായമായി തടങ്കലിലാണെന്നും കാട്ടിയാണ് പിതാവ് ജോസഫ് ഹേബിയസ് കോർപസ് നൽകിയത്. ജോയ്‌സ്‌നയ്ക്ക് 26 വയസായെന്നും, പ്രായപൂർത്തിയായ പെൺകുട്ടിക്ക് ആരുടെയൊപ്പം പോകണമെന്ന് തീരുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. വീട്ടുകാരോട് സംസാരിക്കാൻ താത്പര്യമില്ലെന്നും നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ജോയ്‌സ്‌ന കോടതിയെ അറിയിച്ചു.തുടർന്ന് ഭർത്താവിനൊപ്പം പോകണമെന്ന ജോയ്‌സ്‌നയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here