Advertisement

മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറക്കും; ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശം

April 20, 2022
Google News 2 minutes Read
moozhiyar dam shutter will open

പത്തനംതിട്ട മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തുന്നു. വൃഷ്ടി പ്രദേശത്തു ശക്തമായ വേനൽ മഴ ഉള്ളതിനാലും, ശബരിഗിരി പദ്ധതിയിൽ പരമാവധി ഉത്പാദനം നടത്തുന്നതിനാലും മൂഴിയാർ അണക്കെട്ടിലെ ജലം കക്കാട് പവർ ഹൗസിലെ വൈദ്യുത ഉത്പാദനത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ഷട്ടർ ഉയർത്തുന്നത്. ( moozhiyar dam shutter will open )

മൂഴിയാർ ഡാമിലെ അധികജലം ഡാമിന്റെ പരമാവധി ശേഷിയായ 192.63 മീറ്റർ എത്തുമ്പോൾ ഡാമിന്റെ മൂന്നു ഷട്ടറുകൾ പരമാവധി 45 സെന്റി മീറ്റർ വീതം ഉയർത്തി 50 കുമെക്‌സ് എന്ന നിരക്കിൽ ഏതു സമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുമെന്ന് അധികൃതർ അറിയിച്ചു.

തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ 15 സെമി വരെ ജലനിരപ്പ് ഉയർന്നേക്കാം. കക്കാട്ടാറിന്റെയും പ്രത്യേകിച്ച് മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരു കരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.

Story Highlights: moozhiyar dam shutter will open

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here