ശ്രീനിവാസന്‍ വധത്തില്‍ അന്വേഷണം ഊര്‍ജിതം; സുബൈര്‍ വധക്കേസില്‍ കസ്റ്റഡി അപേക്ഷ ഇന്ന് സമര്‍പ്പിക്കും

പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒളിവില്‍ കഴിയുന്ന സംഘത്തെ ഉടന്‍ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്പായിരുന്നു ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ കൊലയാളി സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടന്നും ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമെന്നും ഇരട്ടക്കൊല അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പറഞ്ഞു.
പൊലീസ് ഇതിനോടകം കസ്റ്റഡിയിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച ഇരു ചക്രവാഹനങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.
Read Also : ശ്രീനിവാസന്‍ വധം; 10 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍
എലപുള്ളിയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ പിടിയിലായ മൂന്ന് പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് വൈകിട്ട് അവസാനിക്കും. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിതിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് സുബൈറിനെ ഇല്ലാതാക്കിയതെന്നാണ് പ്രതികളുടെ മൊഴി. സഞ്ജിത്തിന്റെ സുഹൃത്ത് രമേശ്, അറുമുഖന്‍, ശരവണന്‍ എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ ഗൂഢാലോചന അടക്കമാണ് പൊലീസ് അന്വേഷണം.
Story Highlights: Srinivasan-subair murder case probe progress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here