Advertisement

ഡിവൈഎഫ്‌ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ; കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി

April 21, 2022
Google News 1 minute Read
kudumbasree workers fine 100rs

ഡിവൈഎഫ്‌ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി. പത്തനംതിട്ട ചിറ്റാറിലെ കുടംബശ്രീ സിഡി എസ് ചെയർ പേഴ്‌സനാണ് വാട്‌സ് ആപ് ഗ്രൂപ്പിൽ സന്ദേശം അയച്ചത്. ചിറ്റാറിൽ ഇന്ന് പി.കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറിൽ എല്ലാ കുടുംബശ്രീ ഗ്രൂപ്പിൽ നിന്നും 5 പേർ വീതം പങ്കെടുക്കണം. ഇല്ലെങ്കിൽ 100 രൂപ പിഴ ഈടാക്കുമെന്നാണ് സന്ദേശം.

ലിംഗ പദവിയും ആധുനിക സമൂഹവും എന്ന വിഷയത്തിലാണ് ഡിവൈഎഫ്‌ഐ സെമിനാർ. ‘ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചിറ്റാർ ടൗണിൽ വച്ചാണ് സെമിനാർ ഉദ്ഘാടനം. സെറ്റ് സാരിയും മറൂൺ ബ്ലൗസുമാണ് വേഷം. എല്ലാ കുടുംബശ്രീയിൽ നിന്നും അഞ്ച് പേർ വീതം നിർബന്ധമായും വരണം. വരാതിരിക്കരുത്’- വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശം ഇങ്ങനെ.

രാഷ്ട്രീയമില്ലാത്ത സംഘടനയാണ് കുടുംബശ്രീ. അതിൽ വിവിധ രാഷ്ട്രീയ നിലപാടുള്ള സ്ത്രീകളുണ്ട്. അതുകൊണ്ട് തന്നെ ഡിവൈഎഫ്‌ഐ സെമിനാറിൽ പങ്കെടുക്കാതിരുന്നാൽ പിഴ ഈടാക്കുമെന്ന ഭീഷണിക്കെതിരെ പരതികൾ ഉയരുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു സന്ദേശമോ നിർദേശമോ നൽകിയിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. സെമിനാറിൽ പങ്കെടുക്കാൻ ധാരാളം ഡിവൈഎഫ്‌ഐ പ്രവർത്തകരും സിപിഐഎം പ്രവർത്തകരുമുണ്ടെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here