തിളക്കമാർന്ന വ്യക്തിത്വത്തിന്റെ മുഖം; കെ.ശങ്കരനാരായണന്റെ വിയോഗത്തിൽ അനുശോചിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണന്റെ വിയോഗത്തിൽ അനുസ്മരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. തിളക്കമാർന്ന വ്യക്തിത്വത്തിന്റെ മുഖമായിരുന്നു കെ ശങ്കരനാരായണനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. നിഷ്കളങ്കത അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു. കേരള രാഷ്ട്രീയത്തിന്റെ ഏറ്റവും മുതിർന്ന വ്യക്തിയായി അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നു. ഒരു ജീവിതം മുഴുവൻ പൊതുപ്രവർത്തനത്തിന് വേണ്ടി ഉഴിഞ്ഞുവച്ച വ്യക്തിയാണ് അദ്ദേഹം.കെ ശങ്കരനാരായണനെക്കുറിച്ചുള്ള അനുസ്മരണം ഏതെങ്കിലും പദപ്രയോഗങ്ങളിൽ മാത്രം ഒതുക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം . 89 വയസായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്ന ഏക മലയാളിയായിരുന്നു. എ.കെ.ആന്റണി, കെ.കരുണാകരൻ മന്ത്രിസഭകളിൽ അംഗമായിരുന്നു.
മഹാരാഷ്ട്ര, നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി. അരുണാചൽ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചു. 16 വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു. സംസ്ഥാന ഗവർണർ, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, യുഡിഎഫ് കൺവീനർ, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
Read Also : മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു
സിപിഐഎമ്മിന്റെ കോട്ടയായിരുന്ന പാലക്കാട് കോണ്‍ഗ്രസിനെ വളര്‍ത്തി സംസ്ഥാന നേതൃത്വത്തിലേക്കെത്തിയ വ്യക്തിയാണ് കെ ശങ്കരനാരായണൻ. മന്ത്രി പദവും ഗവര്‍ണർ സ്ഥാനവുമൊക്കെ അലങ്കരിച്ച ശങ്കരനാരായണൻ അവസാന കാലത്തും രാജ്യത്ത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി അതിയായി ആഗ്രഹിച്ച വ്യക്തി കൂടിയാണ്.
Story Highlights: Thiruvanchoor Radhakrishnan condoles K. Sankaranarayanan

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here