വീണ്ടും തരംഗങ്ങൾ ഉണ്ടായേക്കാം; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല : ആരോഗ്യ മന്ത്രി

ഇനിയും കൊവിഡ് തരംഗങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി. അതുകൊണ്ട് തന്നെ കൊവിഡ് അവലോകന യോഗങ്ങൾ തുടരുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ( chances of new covid waves says kerala health minister )
കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിൽ ശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോർജ്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധനയില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മാസ്‌ക് മാറ്റാൻ സമയമായിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. വാക്‌സിനേഷൻ സംബന്ധിച്ച് ശക്തമായ ബോധവത്കരണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
അതിനിടെ, സംസ്ഥാനത്ത് നിർത്തി വച്ച പ്രതിദിന വാക്‌സിൻ ബുള്ളറ്റിൻ വീണ്ടും പുനരാരംഭിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഇന്ന് ഒറ്റ ദിവസം കൊണ്ട് അപ്ലോഡ് ചെയ്തത് ഒമ്പത് ദിവസത്തെ കണക്ക്. പ്രതിദിന വാക്‌സിൻ ബുള്ളറ്റിൽ നിർത്തിയെന്ന ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.
Read Also : പ്രതിദിന വാക്‌സിൻ ബുള്ളറ്റിൻ വീണ്ടും പുനരാരംഭിച്ചു | 24 Impact
വാക്സിനേഷൻ പുരോഗതി അറിയിക്കുന്ന ബുള്ളറ്റിൻ പ്രസിദ്ധീകരിക്കാത്തതിന് പിന്നിൽ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥ വീഴ്ചയെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഈ മാസം 15ന് ശേഷം ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്താത്ത കണക്കുകളാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് പ്രത്യക്ഷപ്പെട്ടത്.
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിറുത്തിയതിന് പിന്നാലെ എത്ര പേർ വാക്‌സിനെടുത്തുവെന്ന് സൂചിപ്പിക്കുന്ന ആരോഗ്യ വകുപ്പിന്റെ വാക്‌സിൻ ബുള്ളറ്റിനും നിലച്ചിരുന്നു. കൊവിഡ് കണക്കും വാക്‌സിനേഷൻ പുരോഗതിയും ജനങ്ങളെ അറിയിക്കണമെന്ന നിർദം നേരത്തെ തന്നെ നൽകിയിരുന്നു.
Story Highlights: Follow-up treatment; Chief Minister pinarayi left for the United States
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here