Advertisement

കടലുണ്ടി പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു

April 25, 2022
Google News 1 minute Read

കടലുണ്ടി പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പൊട്ടികടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്റെ മകൻ പതിനെട്ടുകാരനായ അഭിനവ് ആണ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി മുണ്ടുപറമ്പിൽ സ്വദേശിയാണ്. കടലുണ്ടി പുഴയിലെ കരുവാള മുഴിക്കൽ കടവിൽ വൈകിട്ടോടെ കുളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉടനെ തന്നെ കുട്ടിയെ കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Story Highlights: kadalundi river student death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here