Advertisement

സഹപാഠിയാണ്, മകന്റെ അധ്യാപികയുമാണ്!… രേഷ്മയെ കൂട്ടികൊണ്ട് പോയത് വ്യക്തിബന്ധം കൊണ്ടെന്ന് വാഹനയുടമ സുധീഷ്

April 25, 2022
Google News 2 minutes Read

പുന്നോലില്‍ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിപ്പിച്ചതിന് അറസ്റ്റിലായ രേഷ്മ ജയില്‍ മോചിതയായപ്പോള്‍ സ്വീകരിക്കാനെത്തിയ വാഹനത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നതിനിടയില്‍ വിശദീകരണവുമായി വാഹനയുടമ. രേഷ്മയുമായി പ്ലസ് ടുവിന് ഒന്നിച്ചു പഠിച്ചതാണെന്നും കൂട്ടികൊണ്ട് പോയത് വ്യക്തി ബന്ധം കൊണ്ടെന്നും വാഹനയുടമ സുധീഷ് ഉണ്ണി പറഞ്ഞു.

രേഷ്മ ജയില്‍ മോചിതയായ അന്ന് ഒരു കിയ വാഹനത്തിലാണ് അവരെ കൂട്ടികൊണ്ടു പോയത്. ബിജെപി കൗണ്‍സിലര്‍ ഒക്കെയെത്തിയാണ് സ്വീകരണം നല്‍കിയത്. PY 03 B 7777 എന്ന നമ്പറിലുള്ള വാഹനം സുധീഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. സുധീഷ് ബിജെപി പ്രവര്‍ത്തകരനാണെന്ന ആരോപണമാണ് സിപിഐഎം ഉയര്‍ത്തിയത്.

താന്‍ ഒരു നിര്‍മാണ കമ്പിനിയുടെ എംഡിയാണ്. രേഷ്മയുടെ ഭര്‍ത്താവാണ് ഫോണില്‍ വിളിച്ചത് ന്യൂ മാഹി സ്റ്റേഷനിലുള്ള രേഷ്മയെ ജാമ്യത്തിലെടുക്കണമെന്ന് പറയുകയായിരുന്നു. പെറ്റിക്കേസാണ് എന്നാണ് പറഞ്ഞത്. രണ്ട് ജാമ്യക്കാര്‍ വേണമെന്നും പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ താനും ഭാര്യയും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ആറു മണിക്കാണ് പൊലീസ് സ്റ്റേഷനിലെത്തുന്നത്. അപ്പോള്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാം എന്നാണ് എസ്‌ഐ പറഞ്ഞത്. എന്നാല്‍ എട്ടു മണിയായതോടെ കാര്യങ്ങള്‍ ആകെ മാറി മറിയുകയായിരുന്നു. തന്റെ കമ്പിനിയുടെ എല്ലാ പേപ്പര്‍വര്‍ക്കും ചെയ്ത് തന്നത് രേഷ്മയും ഭര്‍ത്താവുമാണ്. എന്റെ മകന്റെ ടീച്ചര്‍ കൂടിയാണ് രേഷ്മ അതിനാലാണ് അവര്‍ പുറത്തിറങ്ങുന്ന ദിവസം അവരെ വിളിക്കാനായി പോയത്. എല്ലാ പാര്‍ട്ടികളുമായി ബന്ധം സൂക്ഷിക്കുന്ന ആളാണ് താനെന്നും സിപിഐഎമ്മുമായി അടുത്ത ബന്ധമാണുള്ളതെന്നും സുധീഷ് പറഞ്ഞു.

Story Highlights: Reshma was abducted by her classmate Sudheesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here