കെ വി തോമസിനെ പുറത്താക്കിയാല്‍ സിപിഐഎം അഭയം നല്‍കും; കോടിയേരി ബാലകൃഷ്ണന്‍

കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയാല്‍ സിപിഐഎം അഭയം നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ വി തോമസിന് ഇടതുപക്ഷ പ്രസ്ഥാനത്തില്‍ അഭയം കിട്ടാന്‍ യാതൊരു പ്രയാസവുമില്ലെന്ന് കോടിയേരി പറഞ്ഞു.
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരിലാണ് കെ വി തോമസിനെതിരായ നടപടി. എന്നാല്‍ ബിജെപിക്കൊപ്പം സില്‍വര്‍ ലൈന്‍ സമരം നടത്തുന്ന കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടിയില്ലെന്ന് കോടിയേരി കുറ്റപ്പെടുത്തി. കെ വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ അദ്ദേഹം വഴിയാധാരമാകില്ലെന്നും കോടിയേരി വ്യക്തമാക്കി.
കെ.വി തോമസിനെതിരായ നടപടി തീരുമാനിക്കാന്‍ ഇന്ന് രാവിലെ എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി യോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെ പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് അച്ചടക്ക സമിതിയുടെ തീരുമാനം. കെ.വി തോമസിനെതിരെ സസ്‌പെന്‍ഷന്‍ നടപടിയില്ല.പകരം താക്കീത് ചെയ്യും.
Read Also : കെ.വി തോമസിനെതിരെ സസ്‌പെൻഷൻ നടപടിയില്ല
അതേസമയം തന്നെ കോണ്‍ഗ്രസില്‍ നിന്ന് എടുത്ത് മാറ്റാന്‍ ആര്‍ക്കും സാധിക്കില്ലെന്നായിരുന്നു കെ.വി തോമസിന്റെ പ്രതികരണം. സ്ഥാനമാനങ്ങളില്‍ നിന്ന് നീക്കാന്‍ സാധിക്കും. കോണ്‍ഗ്രസ് എന്നാല്‍ തനിക്ക് വികാരമാണെന്നും താനെന്നും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights: if kv thomas expelled from congress cpim will protest him

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here