Advertisement

കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിർദേശങ്ങൾ സോണിയ ഗാന്ധി അംഗീകരിച്ചു

April 27, 2022
Google News 2 minutes Read
sonia gandhi accepts action against kv thomas

കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിർദേശങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായി കെ സി വേണുഗോപാൽ. പദവികളിൽ നിന്ന് കെ വി തോമസിനെ മാറ്റി നിർത്താൻ ആണ് തീരുമാനം. എന്ത് നടപടി വേണമെന്നത് അച്ചടക്ക സമിതിയാണ് നിർദേശിക്കേണ്ടത്. ആ നിർദേശം കോണ്ഗ്രസ് അധ്യക്ഷ അംഗീകരിച്ച പശ്ചാത്തലത്തിൽ കെ വി തോമസ് അധ്യായം അവസാനിച്ചുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ( sonia gandhi accepts action against kv thomas )

കെ.വി തോമസിനെ പാർട്ടി പദവികളിൽ നിന്ന് നീക്കാൻ കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്യുന്നത് ഇന്നലെയാണ്. കോൺഗ്രസ് വിലക്ക് ലംഘിച്ച് സിപിഐഎം സമ്മേളനത്തിൽ പങ്കെടുത്തതിനാണ് നടപടി. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും പിസിസി എക്‌സിക്യൂട്ടീവിൽ നിന്നും നീക്കാനാണ് അച്ചടക്ക സമിതി ശുപാർശ ചെയ്തത്.

Read Also : തെരഞ്ഞെടുപ്പ് വരട്ടെ, നോക്കാം!… താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനെന്ന് കെ.വി.തോമസ്

കെപിസിസി ആവശ്യപ്പെട്ട കടുത്ത നടപടികളിലേക്ക് പോയാൽ പാർട്ടി വിടുന്നതിന് കെ.വി തോമസിന് തന്നെ അവസരമൊരുക്കലായി മാറുമെന്ന് ഹൈക്കമാന്റിന് വിലയിരുത്തലുണ്ട്. കൂടാതെ വിഷയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആയുധമാക്കാൻ സിപിഐഎമ്മിന് അവസരം ലഭിക്കുമെന്നും കോൺഗ്രസ് മുൻകൂട്ടി കാണുന്നു. പാർട്ടിയിൽനിന്ന് പുറത്താക്കാതെ പൂർണ്ണമായും അകറ്റി നിർത്തുകയെന്ന തന്ത്രമാണ് നേതൃത്വം പയറ്റുന്നത്.

Story Highlights: sonia gandhi accepts action against kv thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here