ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (27-4-22)
ഇന്ധനനികുതി കുറയ്ക്കണം; ബിജെപി ഇതര സംസ്ഥാനങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി
ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു
ഡൽഹി വിടുന്നു; എകെ ആൻ്റണി ഇനി കേരളത്തിൽ പ്രവർത്തിക്കും
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി ഡൽഹി വിടുന്നു. ഇനി അദ്ദേഹം കേരളത്തിൽ പ്രവർത്തിക്കും. നാളെ കേരളത്തിലേക്ക് മടങ്ങുമെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. അടുത്ത മാസം നാലിനാണ് യോഗം ചേരുക. സിനിമാ മേഖലയില്‍ മീടൂ ആരോപണങ്ങള്‍ കൂടുതലായി ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ട്; നടിയെ ആക്രമിച്ച കേസില്‍ വൈദികന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി
നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റെ സുഹൃത്തായ വൈദികന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. പല ആവശ്യങ്ങള്‍ക്കായി ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്ന് വൈദികന്‍ വിക്ടര്‍ പറഞ്ഞു
സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി
സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പഴയരീതിയില്‍ പിഴ ഈടാക്കും. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ദുരന്ത നിവാരണ നിയമപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് : നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുക്കും
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുക്കും. നെയ്യാറ്റിൻകര ബിഷപ്പ് ദിലീപിന് ജാമ്യം ലഭിക്കാൻ ഇടപെട്ടു എന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. ബിഷപ്പിന് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയിട്ടുണ്ട്.
പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു
പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ബി.സി റോഡിൽ നാറാണത്തുവീട്ടിൽ ജിഷ്ണുവാണ് മരിച്ചത്.
തെരഞ്ഞെടുപ്പ് വരട്ടെ, നോക്കാം!… താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനെന്ന് കെ.വി.തോമസ്
താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വീട്ടില്‍ തന്നെയാണുള്ളതെന്നും കെ.വി.തോമസ്. നടപടി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പദവികളില്ലെങ്കിലും സാരമില്ല. പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്.
ചിത്തിര ഉത്സവത്തിന്റെ രഥം വൈദ്യുതി ലൈനിൽ തട്ടി; വൈദ്യുതാഘാതമേറ്റ് 11 മരണം
തഞ്ചാവൂര് കാളിമേട് ക്ഷേത്രത്തിൽ വൈദ്യുതാഘാതമേറ്റ് 11 മരണം. ക്ഷേത്രത്തിൽ ചിത്തിര ഉത്സവത്തിന്റെ രഥം എഴുന്നള്ളിപ്പിനിടെയാണ് ദുരന്തം സംഭവിച്ചത്.
കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ സിപിഐഎം ഓഫീസ് സന്ദര്‍ശിച്ചതിനെതിരെ കോണ്‍ഗ്രസ്
കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ സിപിഐഎം ഓഫീസ് സന്ദര്‍ശിച്ചതിനെതിരെ കോണ്‍ഗ്രസ്. സിപിഐഎം പാര്‍ട്ടി ഓഫീസില്‍ പോയി ചര്‍ച്ച നടത്തിയത് പി.ജെ.വിന്‍സെന്റ് വിശദീകരിക്കണം
Story Highlights: todays headlines (27-4-22)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here