Advertisement

ബി.ജെ.പി. ഇതരസംസ്ഥാനങ്ങളിലെ ഉയര്‍ന്ന വിമാനനിരക്കിനെതിരെ ഹര്‍ദീപ് സിംഗ് പുരി

April 28, 2022
Google News 2 minutes Read

മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന വിമാനനിരക്കിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ട്വിറ്ററിലൂടെയാണ് ബി.ജെ.പി. ഇതരഭരണം നിലവിലുള്ള സംസ്ഥാനങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രിയുടെ വിമര്‍ശം.

”വിമാനയാത്രാനിരക്കില്‍ കുറവുണ്ടാകാത്തതെന്താണെന്ന് എപ്പോഴെങ്കിലും കൗതുകം തോന്നിയിട്ടുണ്ടോ? വിമാനസര്‍വീസുകള്‍ നടത്തുന്ന ചെലവിന്റെ 40 ശതമാനം ഇന്ധനത്തിന്റെ വിലയാണ്. ബംഗാള്‍, മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ 25 ശതമാനം നികുതിയും ഒപ്പം മൂല്യവര്‍ധിതനികുതിയും (VAT) വിമാനഇന്ധനവിലയില്‍ ചുമത്തുന്നു. അതേസമയം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, നാഗലാന്‍ഡ്, കേന്ദ്രഭരണപ്രദേശമായ ജമ്മു& കശ്മീര്‍ എന്നിവ വെറും ഒരു ശതമാനം മാത്രമാണ് നികുതിയിനത്തില്‍ ഈടാക്കുന്നത്” -ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററില്‍ കുറിച്ചു.

Read Also : പെട്രോൾ, ഡീസൽ വില കൂടുമോ? കേരളത്തെ പഴിചാരി കേന്ദ്ര മന്ത്രി

ഇന്ധനവിലയെച്ചൊല്ലി കേന്ദ്രവും പ്രതിപക്ഷകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെയാണ് പുതിയ ആരോപണം. സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമാകുന്ന വിധത്തില്‍ വിമാനയാത്രയ്ക്ക് സൗകര്യമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയതായും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ‘ഹവായ് ചപ്പല്‍ സെ ഹവായ് ജഹാസ് തക്’ (കാല്‍നടക്കാരനില്‍ നിന്ന് വിമാനയാത്രക്കാരനിലേക്ക്) എന്നതാണ് പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Hardeep Puri slams non-BJP states over air ticket rates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here