പെട്രോൾ, ഡീസൽ വില കൂടുമോ? കേരളത്തെ പഴിചാരി കേന്ദ്ര മന്ത്രി

പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് കുറയ്ക്കാത്തതില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളെ വിമര്‍ശിച്ച് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. കേരളവും മഹാരാഷ്ട്രയുമടക്കം ഒമ്പത് സംസ്ഥാനങ്ങള്‍ വാറ്റ് കുറച്ചില്ലെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, യുകെ, സ്‌പെയിന്‍ ഈ രാജ്യങ്ങളിലെല്ലാം 50 മുതല്‍ 58 ശതമാനം വരെ ഇന്ധന വില ഉയര്‍ന്നു. ഇന്ത്യയില്‍ വില മാറ്റമില്ലാതെ തുടരുകയാണ്. മാഹാമാരിയുടെ ഘട്ടത്തില്‍ അഞ്ച് ശതമാനം മാത്രമാണ് രാജ്യത്ത് ഇന്ധന വില ഉയര്‍ത്തിയതെന്നും പെട്രോളിയം മന്ത്രി അവകാശപ്പെട്ടു. ഉപഭോക്താവ് നല്‍കുന്ന ഇന്ധന വില സ്ഥിരതയോടെ തുടരുന്നതില്‍ എല്ലാവരും സന്തോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read Also : തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കുന്നു, പെട്രോൾ ടാങ്കുകൾ ഉടൻ നിറയ്ക്കൂ; രാഹുൽ ഗാന്ധി
സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് നികുതി ഈടാക്കുന്നത്. മഹാമാരിയുടെ ഘട്ടത്തില്‍ ഇന്ധന നികുതി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ അത് പിന്നീട് കുറച്ചു. കേന്ദ്ര എക്‌സൈസ് തീരുവ ഞങ്ങള്‍ കുറച്ചു. എന്നാല്‍ ഒമ്പത് സംസ്ഥാനങ്ങള്‍ കുറയ്ക്കാന്‍ തയ്യാറായിട്ടില്ല. വില നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ തങ്ങള്‍ ഇനിയും തയാറാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷവും നടപ്പുസാമ്പത്തിക വര്‍ഷവും പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ വഴി (സെസ് ഉള്‍പ്പടെ) കേന്ദ്ര സര്‍ക്കാരിന് ലഭിച്ച തുകയും മന്ത്രി രാജ്യസഭയില്‍ വെളിപ്പെടുത്തി.
Story Highlights: Nine states not reduced VAT on petrol, diesel: Hardeep Puri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here