Advertisement

ഒമാനില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കുച്ചേരാം

April 28, 2022
Google News 2 minutes Read

രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തവർക്ക് മാത്രമേ ഒമാനില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പാടുള്ളൂവെന്ന് കൊവിഡ് അവലോകന സുപ്രിം കമ്മിറ്റി .12 വയസിന് താഴെയുള്ളവരും വാക്‌സിനെടുക്കാത്തവരും പെരുന്നാള്‍ പ്രാര്‍ഥനകളില്‍ പങ്കാളികളാകരുതെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിനു ശേഷം കൊവിഡ് അവലോകന സുപ്രിം കമ്മിറ്റി നിര്‍ദേശം നല്‍കി.

മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി പാലിക്കേണ്ട നിര്‍ദേശങ്ങളും കമ്മറ്റി പുറത്തു വിട്ടു. അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം, ഹസ്തദാനവും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കാനും
സാമൂഹിക അകലം പാലിക്കാനും നിർദേശം. തുമ്മുമ്പോഴും ചുമക്കുമ്പോഴും ആരോഗ്യകരമായ ശീലങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

Read Also : റമദാനില്‍ ഇതുവരെ ഉംറ നിര്‍വഹിച്ചത് 50 ലക്ഷം പേര്‍

മാത്രമല്ല ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ എല്ലാ സാമൂഹിക പരിപാടികളും സംഘടിപ്പിക്കുന്നതിന് നിരോധനം നിലനില്‍ക്കുന്നുണ്ടെന്നും കമ്മിറ്റി അറിയിച്ചു. പള്ളികളിലും ഹാളുകളിലും മറ്റു പൊതു ഇടങ്ങളിലും വിവാഹ, സംസ്‌കാര ചടങ്ങുകള്‍ക്കും മറ്റും നിരോധനം നിലനില്‍ക്കുന്നുണ്ടെന്നും കമ്മിറ്റി ഓര്‍മപ്പെടുത്തി.

Story Highlights: Oman announces not vaccinated people should not participate in eid prayer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here