‘ഫാക് കുറുബാ’ പദ്ധതി; ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 424 പേര്‍ക്ക് മോചനം

ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്റെ ‘ഫാക് കുറുബാ’ പദ്ധതിയുടെ ഭാഗമായി ഒമാനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 424 പേര്‍ക്ക് മോചനം. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്ന് 160 പേരെയാണ് ജയില്‍ മോചിതരാക്കിയത്. ചെറിയ കുറ്റങ്ങള്‍ക്ക് പിഴ അടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജയിലിലായവരെ മോചിപ്പിക്കാന്‍ സഹായിക്കുന്ന പദ്ധതിയെയാണ് ഫാക് കുറുബ എന്ന പേരിൽ അറിയപ്പെടുന്നത്.
447 പേരെ നേരത്തെ ഫാക് കുറുബാ പദ്ധിതിയിലൂടെ മോചിപ്പിച്ചിരുന്നു. ഇതോടെ 817 പേരാണ് ആകെ ജയിൽ മോചിതരായതെന്ന് അധികൃതർ അറിയിച്ചു. 2012ല്‍ ആണ് ഫാക് കുറുബാ പദ്ധതി ആരംഭിച്ചത്.
Read Also : ഒമാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ; ഇരു രാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
പൊതു ജനങ്ങളില്‍നിന്ന് പണപ്പിരിവ് നടത്തിയാണ് ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നത്. 2012 മുതൽ ആയിരക്കണക്കിന് ആളുകളാണ് ഇതുവരെ ജയില്‍ മോചിതരായത്. ചെറിയ കുറ്റങ്ങള്‍ക്ക് പിഴ അടയ്ക്കാന്‍ പണമില്ലാതെ ജയിലിൽ കഴിയുന്നവർക്ക് വലിയ സഹായമാണ് ഫാക് കുറുബ പദ്ധതി.
Story Highlights: 424 prisoners released in Oman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here