Advertisement

ആംബറിന് പേഴ്സണാലിറ്റി ഡിസോർഡറെന്ന് ഡോക്ടർ; ജോണി ഡെപ്പ്-ആംബർ ഹേഡ് വാദം പുരോഗമിക്കുന്നു

April 29, 2022
Google News 2 minutes Read
Johnny Depp Amber Heard

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും ആംബർ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസിൻ്റെ ഹിയറിംഗ് 10ആം ദിവസത്തിലേക്ക് കടക്കുകയാണ്. തനിക്കെതിരെ ആംബർ ഉന്നയിച്ച ഗാർഹിക പീഡന ആരോപണം വ്യാജമാണെന്ന് ജോണി ഡെപ്പ് വാദിച്ചു. ആംബറിന് പേഴ്സണാലിറ്റി ഡിസോർഡർ ആണെന്ന് ഡോക്ടർ കോടതിയിൽ മൊഴി നൽകി. (Johnny Depp Amber Heard)

മനശാസ്ത്ര വിദഗ്ധയായ ഡോ. ഷാനൻ കെറിയാണ് ആംബർ ഹേഡിന് പേഴ്സണാലിറ്റി ഡിസോർഡർ ആണെന്ന് കോടതിയെ അറിയിച്ചത്. ആംബറിന് കടുത്ത മാനസിക പ്രശ്നങ്ങളുണ്ട്. ഒപ്പം രണ്ട് തരം പേഴ്‌സണാലിറ്റി ഡിസോർഡറുകളും ഉണ്ട്. ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോർഡർ, ഹിസ്ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോർഡർ എന്നിങ്ങനെയുള്ള രണ്ട് മാനസികാവസ്ഥകൾ ആംബറിനുണ്ടെന്ന് ഷാനൻ കോടതിയിൽ വെളിപ്പെടുത്തി.

Read Also : ‘എൻ്റെ സിനിമകൾ ഞാൻ കാണാറില്ല’; കോടതിയിൽ പൊട്ടിച്ചിരി പടർത്തി ജോണി ഡെപ്പ്

2015ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് വർഷങ്ങൾക്കു ശേഷം ഇവർ വിവാഹമോചിതരായി. 2018ൽ താൻ ഗാർഹിക പീഡനത്തിന് ഇരയായെന്ന് ആംബർ വെളിപ്പെടുത്തി. അക്കൊല്ലം ആംബർക്കെതിരെ ഡെപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തുടർന്നാണ് കേസ് ആരംഭിച്ചത്. ആംബറിൻ്റെ വെളിപ്പെടുത്തൽ ഡെപ്പിൻ്റെ സിനിമാ കരിയറിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഡെപ്പുമായി വേർപിരിഞ്ഞതിനു ശേഷം ടെസ്‌ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്കിനെ ആംബർ ഹേഡ് കുറച്ചുകാലം ഡേറ്റ് ചെയ്തിരുന്നു. ഒരു വർഷം നീണ്ടു നിന്ന ഈ ബന്ധം ഓട്ടയടക്കാൻ വേണ്ടി മാത്രമാണെന്ന് ആംബർ പറഞ്ഞതായി ഗായിക ലേഡി ഗാഗയുടെ മുൻ കാമുകൻ കോടതിയെ അറിയിച്ചു.

ഒരു തർക്കത്തിനു ശേഷം ആംബർ കിടക്കയിൽ മലവിസർജനം നടത്തിയെന്ന് ജോണി ഡെപ്പ് മൊഴി നൽകി. വോഡ്ക ബോട്ടിലുകളും സിഗരറ്റ് കുറ്റികളും ആംബർ തനിക്ക് നേരെ വലിച്ചെറിഞ്ഞു. കൈമുറിഞ്ഞ് ചോര വന്നപ്പോൾ ആ ചോര കൊണ്ട് ചുവരിൽ എഴുതിയെന്നും ഡെപ്പ് പറഞ്ഞു. ആംബർ അധിക്ഷേപിക്കാറുണ്ടായിരുന്നു എന്ന് നടിയുടെ മുൻ അസിസ്റ്റൻ്റ് കേറ്റ് ജെയിംസും കോടതിയെ അറിയിച്ചു. ആംബർ മുഖത്ത് തുപ്പിയെന്നും കേറ്റ് ജെയിംസ് പറഞ്ഞു.

ആംബറിനെ കത്തിക്കുമെന്ന് ഡെപ്പ് ടെക്സ്റ്റ് മെസേജ് ചെയ്തതായി ആംബറിൻ്റെ അഭിഭാഷകർ വാദിച്ചു. ഡെപ്പ് അത് കോടതിയിൽ വച്ച് സമ്മതിച്ചിരുന്നു. ദേഷ്യത്തിൽ ഡെപ്പ് കബോർഡുകളും മറ്റും തകർക്കുന്ന വിഡിയോ ആംബറിൻ്റെ അഭിഭാഷകർ കോടതിയിൽ സമർപ്പിച്ചു.

Story Highlights: Johnny Depp Amber Heard case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here