Advertisement

തൊഴിലുറപ്പ് ജോലികൾ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ചെയ്യിച്ചാൽ നടപടി [24 ഇംപാക്ട്]

April 30, 2022
Google News 1 minute Read

ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് തൊഴിലുറപ്പ് ജോലികൾ പിഴയും ശക്തമായ നടപടിയും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ യോജനയിലെ മെറ്റീരിയൽ ജോലികൾ ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ചെയ്യിച്ചാൽ നടപടി സ്വീകരിക്കുമെന്ന് തൊഴിലുറപ്പ് മിഷൻ സംസ്ഥാന ഡയറക്ടർ ഇറക്കിയ സർക്കുലറിൽ പറയുന്നു. [24 ഇംപാക്ട്]

ഗ്രാമീണ തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടുത്തി പഞ്ചായത്തുകൾ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ചട്ടവിരുദ്ധമായ നടപടി ദൃശ്യങ്ങൾ സഹിതം 24 പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ ഇടപെടൽ. യോഗ്യതയുള്ള അല്ലെങ്കിൽ നിർമാണത്തൊഴിലാളി ക്ഷേമ നിധിയിൽ അംഗമായിട്ടുള്ള വിദഗ്ധ, അർഥവിദഗ്ധ തൊഴിലാളികളെ രജിസ്റ്റർ ചെയ്യിപ്പിച്ച് മാത്രമേ മെറ്റീരിയൽ വർക്ക് ചെയ്യാവൂ. ഇവ നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു.

Story Highlights: thozhilurappu update 24 impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here