ചെറിയ പെരുന്നാൾ: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിയന്ത്രിത അവധി

ചെറിയ പെരുന്നാൾ പ്രമാണിച്ച് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഇന്ന് നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി തിരുവനന്തപുരത്താണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സഹകരണ സ്ഥാപനങ്ങൾക്കും കേരള ബാങ്ക് അടക്കമുള്ള ബാങ്കിങ് സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ചെറിയ പെരുന്നാൾ പരിഗണിച്ച് മെയ് രണ്ട് അവധിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശവ്വാല്‍ മാസപിറവികാണാത്തതിനാൽ സംസ്ഥാനത്ത് ചൊവ്വാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി മറ്റന്നാള്‍ ചെറിയ പെരുന്നാളായിരിക്കുമെന്ന് വിവിധ ഇസ്ലാം മത പണ്ഡിതരും ഖാസിമാരും ഇന്നലെ അറിയിച്ചു
Read Also : ഭരണാധികാരികള്‍ അബുദാബി മുഷ്‌രിഫ് കൊട്ടാരത്തില്‍ ഒത്തുകൂടി
തിങ്കളാഴ്ച നേരത്തെ പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ചെറിയ പെരുന്നാള്‍ ദിനമായ ചൊവ്വാഴ്ച കൂടി അവധി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.
Story Highlights: eid-al-fitr: Restricted holiday for Central Government employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here