Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (4-5-22)

May 4, 2022
Google News 1 minute Read
todays headlines (4-5-22)

ക്രിമിനലുകളെ സെറ്റില്‍ നിന്ന് നീക്കണം, തുല്യവേതനം നല്‍കണം; ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ കരട് നിര്‍ദേശം പുറത്ത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പിന്റെ കരട് നിര്‍ദേശം പുറത്ത്. സിനിമ മേഖലയുടെ പ്രവര്‍ത്തനത്തിനായി സമഗ്ര നിയമത്തിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റില്‍ മദ്യം പൂര്‍ണമായി തടയുന്നതും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങള്‍ നിര്‍ദേശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കാസർഗോട്ടെ ഭക്ഷ്യവിഷബാധ; സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കാസർഗോട്ട് ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയ കേസെടുത്ത് ഹൈക്കോടതി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.

കെ.എസ് അരുണ്‍ കുമാര്‍ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കെ.എസ് അരുണ്‍ കുമാറിനെ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ് അരുണ്‍കുമാര്‍. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.

കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; നേരിട്ട് പോയി സംസാരിക്കുമെന്ന് വി ഡി സതീശന്‍

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന് നടപടി നേരിട്ട മുതിര്‍ന്ന നേതാവ് കെ വി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കെ വി തോമസിനെ താന്‍ നേരിട്ട് പോയി കാണുമെന്നും തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ക്ഷണിക്കുമെന്നും പ്രതിപക്ഷ നേതാവ് 

ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തര്‍ക്കം; സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ല നന്ദി കാണിക്കേണ്ടതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി

ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പ്. പാര്‍ട്ടി പ്രവര്‍ത്തകരോട് ആലോചിക്കാതെയെടുത്ത തീരുമാനമാണ് ഉമയുടെ സ്ഥാനാര്‍ത്ഥിത്വമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍പറഞ്ഞു.

ഷിഗെല്ല രോഗബാധ; കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രത കടുപ്പിച്ച് ആരോഗ്യവകുപ്പ്

ഷിഗെല്ല വ്യാപന ആശങ്കയില്‍ കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. നിലവില്‍ ചികിത്സയിലുള്ള മറ്റ് കുട്ടികള്‍ക്കും സമാന ലക്ഷണങ്ങളായതിനാല്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

മാഷ് എനിക്കെതിരെ ഒന്നും പറയില്ല, കുടുംബങ്ങൾ തമ്മിൽ വലിയ ബന്ധമാണ് ഉള്ളത് : ഉമാ തോമസ്

തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് എതിർപ്പുകൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. വ്യക്തിപരമായി തനിക്കെതിരായി കെ.വി തോമസ് പറയുകയില്ലെന്നും, തോമസ് മാഷിനെ പോയി കാണുമെന്നും ഉമാ തോമസ്

സിനിമാ രംഗത്തെ സ്ത്രീപീഡനം; സാംസ്കാരിക മന്ത്രി വിളിച്ച യോഗം ഇന്ന്

സിനിമാ രംഗത്തെ സ്ത്രീപീഡനങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം ഇന്ന് 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇന്നറിയാം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി അന്തരിച്ച പിടി തോമസിൻ്റെ ഭാര്യ ഉമാ തോമസിനെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ആരെന്നറിയാൻ രാഷ്ട്രീയ കേരളം

കാരക്കോണത്ത് ആനയിടഞ്ഞു; ഒരു മണിക്കൂറായിട്ടും താഴെയിറങ്ങാനാകാതെ പാപ്പാന്‍

തിരുവനന്തപുരം കാരക്കോണത്ത് ആനയിടഞ്ഞ് പ്രദേശത്താകെ പരിഭ്രാന്തി പരത്തുന്നു. ഒരു മണിക്കൂറായി ആന ഇടഞ്ഞ് നില്‍ക്കുകയാണ്. ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കായി കൊല്ലത്തുനിന്ന് എത്തിച്ച ശിവ എന്ന ആനയാണ് ഇടഞ്ഞത്.

Story Highlights: todays headlines (4-5-22)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here