Advertisement

ജീവന്‍ അപകടത്തിൽ, എന്നെ ഗുണ്ടകള്‍ കൊല്ലാന്‍ കൊണ്ടുപോകുന്നു; സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് ലൈവ്

May 5, 2022
Google News 1 minute Read

പൊലീസാണെന്ന പേരില്‍ തന്നെ ഗുണ്ടകള്‍ കൊല്ലാന്‍ കൊണ്ടുപോകുന്നുവെന്ന ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സനല്‍കുമാര്‍ ശശിധരന്റെ പ്രതികരണം. തന്നെ കൊണ്ടുപോകാനെത്തിയത് പൊലീസുകാരല്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞാണ് സനൽകുമാർ പ്രതിഷേധിച്ചത്.

എന്റെ ജീവന്‍ അപകടത്തിലാണ്. പൊലീസാണെന്ന് പറഞ്ഞ് ഗുണ്ടകള്‍ പിടിച്ചുകൊണ്ടുപോയി കൊല്ലാന്‍ നോക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരൻ ആരോപിക്കുന്നു. മഞ്ജുവിന്റെ ജീവന്‍ അപകടത്തിലാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഇവർ എന്റെ മൊബൈല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നു. കാറിന്റെ താക്കോല്‍ തട്ടിപ്പറിച്ചു വാങ്ങാന്‍ ശ്രമിക്കുന്നു. മഞ്ജുവിന്റെ പരാതിയുമായി ബന്ധപ്പെട്ട് എന്നെ പൊലീസ് ബന്ധപ്പെട്ടിട്ടില്ല. കേസുണ്ടെങ്കില്‍ പൊലീസ് എന്നെ അറസ്റ്റ് ചെയ്യണമെന്നും ഫേസ്ബുക്ക് ലൈവിലൂടെ സംവിധായകൻ പ്രതികരിച്ചു.

Read Also : സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; മഞ്ജു വാര്യരുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരൻ അറസ്റ്റിൽ

തന്റെ ജീവന് പൊലീസ് സംരക്ഷണം നല്‍കണം. പൊലീസ് വരാന്‍ കാത്തിരിക്കുകയാണ്. ഒരു ഇന്നോവകാറില്‍ പിന്തുടര്‍ന്ന് വന്ന് എന്നെ പിടിച്ചുകൊണ്ടുപോകാന്‍ നോക്കുന്നു. മരിക്കാന്‍ എനിക്ക് പേടിയില്ല. എന്നാല്‍ യാതൊരു കാരണവുമില്ലാതെ കള്ളക്കേസുണ്ടാക്കുന്നുവെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

Story Highlights: Sanalkumar Sasidharan’s Facebook Live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here