Advertisement

‘പിടിയെ നെഞ്ചിലേറ്റിയ ജനങ്ങളുടെ മനസ്സ് നിറഞ്ഞ സ്വീകരണം’; 24നോട് പ്രതികരിച്ച് ഉമാ തോമസ്

May 5, 2022
Google News 1 minute Read

പിടി തോമസിനെ നെഞ്ചിലേറ്റിയ ജനങ്ങളുടെ മനസ്സ് നിറഞ്ഞ സ്വീകരണമാണ് തനിക്ക് ലഭിക്കുന്നതെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. ചോദിക്കുന്ന ഓരോ വോട്ടും അവരെല്ലാവരും പിടിയ്ക്കുള്ള സ്നേഹമായി കാണുന്നു. അതിലുപരി അവർ ആഗ്രഹിച്ച ഒരു കാര്യമായിട്ട് തന്നെയാണ് എന്നോട് സംവദിക്കുന്നത് എന്നും ഉമാ തോമസ് 24നോട് പറഞ്ഞു.

“ഇത്തരം ഒരു സാഹചര്യമുണ്ടാവുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല. പക്ഷേ, എല്ലാ പ്രവർത്തകരും ഒത്തൊരുമിച്ച് ഒരേ മനസ്സോടെ പറഞ്ഞിട്ടാണ്, എല്ലാ നേതാക്കളും ഇടപെട്ടാണ് എന്നെ സ്ഥാനാർത്ഥിത്വം ഏല്പിച്ചത്. അതുകൊണ്ട് തന്നെ പിടിയുടെ പിൻഗാമിയായി വരാൻ കഴിയും എന്നാണ് വിശ്വാസം. പിടിയെ സ്നേഹിച്ച ജനങ്ങളെ ഞാൻ വിശ്വസിക്കുകയാണ്. എന്തുവേണമെന്ന് അവർ നിശ്ചയിക്കും.”- ഉമാ തോമസ് പറഞ്ഞു.

“എല്ലാവരും അവരുടെ സ്നേഹമാണ് പങ്കുവെക്കുന്നത്. പിടിയുടെ ഭാര്യ എന്ന രീതിയിൽ എന്നെ അവർ വളരെ നന്നായി അംഗീകരിച്ചു. അവരുടെ ആവശ്യങ്ങൾ എന്ത് തന്നെ ആയാലും അതിനൊക്കെ പിടി ഒപ്പം നിന്ന് പ്രവർത്തിച്ചിട്ടുണ്ട് എന്ന സൂചനയാണ് അവരിൽ നിന്ന് എനിക്ക് ലഭിച്ചത്.”- ഉമാ തോമസ് കൂട്ടിച്ചേർത്തു.

Story Highlights: uma thomas response 24

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here