Advertisement

ഉമ തോമസിനായി പ്രചാരണത്തില്‍ സജീവമാകുമെന്ന് ദീപ്തി മേരി വര്‍ഗീസ്

May 6, 2022
Google News 2 minutes Read

തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് വേണ്ടി പ്രചാരണത്തില്‍ സജീവമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. ഉമ തോമസിനെ തൃക്കാക്കരയില്‍ മത്സരിപ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ചവരില്‍ പ്രധാനിയായിരുന്നു ദീപ്തി.

പാര്‍ട്ടിയുടെ തീരുമാനമാണ് ഏറ്റവും പ്രധാനം. അതുനസരിച്ച് പ്രവര്‍ത്തിക്കുമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. നിലവില്‍ എഐസിസിയോ കെപിസിസിയോ ഒരു തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കുകയെന്നതാണ് എല്ലാ പ്രവര്‍ത്തകരുടെയും ധാര്‍മീകതയാണ്. അതിനൊപ്പം എല്ലാവരും നില്‍ക്കുകയാണ്. ഏറ്റവും നല്ല പ്രവര്‍ത്തനമായിരിക്കും പ്രവര്‍ത്തകര്‍ അവിടെ കാഴ്ചവെക്കുക. പി.ടി.തോമസിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പിടിച്ച് ഏറ്റവും വലിയ ഒരു വിജയം അവിടെ ഉമ തോമസ് നേടും. തന്നെ സംബന്ധിച്ച് സംഘടനാ പ്രവര്‍ത്തനമാണ് പ്രധാനം. മത്സരം എന്നത് പാര്‍ട്ടി ഓരോ ഘട്ടത്തിലും തന്നാല്‍ മത്സരിക്കും എന്നല്ലാതെ അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളല്ല താനെന്നും ദീപ്തി പറഞ്ഞു.

അതേസമയം, എല്‍ഡിഎഫിനായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.വി.തോമസ് പ്രചാരണത്തിനിറങ്ങിയാല്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കെ.വി.തോമസ് അത്രവലിയ ശ്രദ്ധാകേന്ദ്രമല്ല. പാര്‍ട്ടി അച്ചടക്കം ലംഘിച്ചാല്‍ നടപടിയുണ്ടാകും. ഈ തെരഞ്ഞടുപ്പിന്റെ മുഖത്ത് കെ.വി.തോമസ് ഒരു വിഷയമല്ല. ഒരു ചര്‍ച്ചാ വിഷയവുമല്ല ശ്രദ്ധാകേന്ദ്രവുമല്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

നല്ല പരിചയ സമ്പന്നരാണ് അച്ചടക്ക സമിതിയിലുള്ളത്. എന്ത് വേണമെന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. നമുക്ക് അതിനകത്ത് ഇടപെടാനുള്ള അവകാശമില്ല. ആകെ പറയാന്‍ കഴിയുക ഇവിടെ അച്ചടക്കം നടന്നിരിക്കുന്നുവെന്ന കാര്യം മാത്രമാണ്. ബാക്കി അച്ചടക്ക നടപടികള്‍ സ്വീകരിക്കേണ്ടത് ഹൈക്കമാന്‍ഡിന്റെ ഭാഗത്തു നിന്നാണ്. ഞങ്ങള്‍ പൂര്‍ണ വിശ്വാസം ഹൈക്കമാന്‍ഡില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആവശ്യത്തിനും സാഹചര്യത്തിനും അനുസരിച്ചത് യുക്തിസഹജമായ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നതില്‍ തര്‍ക്കമില്ലെന്നും കെ.സുധാകരന്‍ ട്വിന്റിഫോറിനോട് പറഞ്ഞു.

Story Highlights: Deepthi Mary Varghese says she will be active in the campaign for Uma Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here