കപ്പിലൊരു കണ്ണ്; ഗോകുലം കേരള ഇന്ന് രാജസ്ഥാനെതിരെ

ഐലീഗിൽ ഗോകുലം കേരള ഇന്ന് രാജസ്ഥാൻ എഫ്സിക്കെതിരെ. 15 മത്സരങ്ങളിൽ തോൽവി അറിയാതെ കുതിയ്ക്കുന്ന ഗോകുലം 37 പോയിൻ്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 16 മത്സരങ്ങൾ കളിച്ച രാജസ്ഥാൻ ആവട്ടെ 22 പോയിൻ്റുമായി പട്ടികയിൽ ആറാം സ്ഥാനത്ത് നിൽക്കുന്നു. കിരീടം സ്വന്തമാക്കാൻ മൂന്ന് മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റ് കൂടിയാണ് ഗോകുലത്തിനു വേണ്ടത്. ഇന്ന് രാത്രി 8 മണിക്ക് പശ്ചിമ ബംഗാളിലെ നെയ്ഹാതി സ്റ്റേഡിയത്തിലാണ് മത്സരം. ട്വൻ്റിഫോറിൻ്റെ യൂട്യൂബ് ചാനലിൽ മത്സരം തത്സമയം കാണാൻ സാധിക്കും.

ലീഗ് ഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഗോകുലത്തിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കളിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. നെറോക്കയെ മടക്കമില്ലാത്ത 4 ഗോളുകൾക്ക് തകർത്ത് എത്തുന്ന ഗോകുലം തകർപ്പൻ ഫോമിലാണ്. ആകെ 40 ഗോളുകൾ നേടിയ ഗോകുലം 6 ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി.

നെറോക്കയ്ക്കെതിരെ ഗോകുലത്തിനായി താഹിർ സമാൻ രണ്ടു ഗോളുകൾ നേടിയപ്പോൾ മറ്റൊരു മലയാളി താരമായ ശ്രീക്കുട്ടൻ ഒരു ഗോൾ നേടി. ജമൈക്കൻ താരം ഫ്‌ളെച്ചറാണ് ഗോൾ നേടിയ മറ്റൊരു താരം.

Story Highlights: gokulam kerala rajasthan fc preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here