Advertisement

നൈറ്റ് റൈഡേഴ്‌സിന് ടോസ്, ലഖ്‌നൗ ആദ്യം ബാറ്റ് ചെയ്യും; ഇരു ടീമിലും മാറ്റം

May 7, 2022
Google News 1 minute Read

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഇരു ടീമിലും ഓരോ മാറ്റങ്ങൾ ഉണ്ട്. പരുക്കിനെ തുടര്‍ന്ന് ഉമേഷ് യാദവ് പുറത്തായി, പകരം ഹര്‍ഷിത് റാണ ടീമിലെത്തി. ലഖ്‌നൗവിൽ കൃഷ്ണപ്പ ഗൗതമിന് പകരം ആവേഷ് ഖാന്‍ ടീമിലെത്തി. ഇന്നത്തെ മത്സരം ജയിച്ചാല്‍ ലഖ്‌നൗവിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം.

ടീം:
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ബാബ ഇന്ദ്രജിത്ത്, ആരോണ്‍ ഫിഞ്ച്, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്, സുനില്‍ നരെയ്ന്‍, അനുകൂല്‍ റോയ്, ആന്ദ്രേ റസ്സല്‍, ഉമേഷ് യാദവ്, ടിം സൗത്തി, ശിവം മാവി.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബദോനി, ജേസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, ആവേഷ് ഖാന്‍, മുഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌ണോയ്.

Story Highlights: ipl kkr vs lsg

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here