ജെ.പി.നദ്ദയുടെ പ്രസ്താവന നിരുത്തരവാദപരമായതെന്ന് എം.എ.ബേബി

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ പ്രസ്താവന നിരുത്തരവാദപരമായതെന്ന് സിപിഐഎം പിബി അംഗം എം.എ.ബേബി. സര്‍ക്കാര്‍ ഇസ്ലാമിക ഭീകരര്‍ക്ക് സഹായം ചെയ്യുന്നു എന്നത് വസ്തുതാപരമായ ഒന്നല്ല. നദ്ദയുടെ പ്രസ്താവനയ്ക്ക് തെളിവുണ്ടെങ്കില്‍ പുറത്ത് വിടട്ടെയെന്ന് എം.എ.ബോബി പറഞ്ഞു.
പിണറായി സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്നും കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ത്തു കേന്ദ്രമായി മാറിയെന്നുമായിരുന്നു നദ്ദയുടെ വിര്‍മശനം. പിണറായി വിജയന്‍ സര്‍ക്കാര്‍ എല്ലാവരോടും തുല്യമായി പെരുമാറുന്നു എന്നാണ് ഭാവിക്കുന്നത്. എന്നാല്‍ അവര്‍ ഇസ്ലാമിക ഭീകരവാദികളെ സഹായിക്കുകയാണ്. ഇസ്ലാമിക ഭീകരവാദത്തിന്റെ വളര്‍ത്തുകേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. കേരളത്തിലെ ജനസമൂഹം അസ്വസ്ഥമാണ്. മതങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. മാത്രമല്ല, ക്രിസ്ത്യന്‍ സമൂഹം അതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പറയുന്നു. അവരുടെ അസ്വസ്ഥത പരിഹരിക്കാന്‍ വേണ്ടിയല്ല പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കപട മതേതരത്വമാണ് കാണിക്കുന്നത്. ജനങ്ങളെ വിഭജിച്ചു കൊണ്ട് ഭരിക്കുവാനാണ് ശ്രമിക്കുന്നത്. ഇതിന് അവസാനം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇസ്ലാമിക ഭീകരവാദത്തെ സഹായിക്കുന്ന ഈ രീതി അവസാനിപ്പിക്കണം അദ്ദേഹം ഇന്നലെ കോഴിക്കോട് നടന്ന ബിജെപി പൊതുസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Story Highlights: MA Baby said that JP Nadda’s statement was irresponsible
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here