Advertisement

‘ചോച്ചി അല്ല, കൊച്ചി !’ ട്വിറ്ററാറ്റിയെ ട്രോളി ശശി തരൂർ

May 7, 2022
13 minutes Read
sasi tharoor trolls Twitterati misspelled chochi

ഭാഷ ഹിന്ദിയോ, ബംഗാളിയോ, ഗുജറാത്തിയോ ആകട്ടെ സൗത്ത് ഇന്ത്യൻ ഭക്ഷണമായ ദോശയ്ക്ക് ഇന്ത്യയിലെവിടെയും ആരാധകരേറെയാണ്. ഈ ദോശ എന്നാൽ വലിയ വിവാദത്തിലാണ് ഇപ്പോൾ. വെജിറ്റേറിയൻ ഭക്ഷണമായ ദോശ ‘മുട്ട വെള്ളം’ കൊണ്ട് തയാറാക്കിയെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ( sasi tharoor trolls Twitterati misspelled chochi )

‘ചോച്ചി വിമാനത്താവളത്തിൽ ദോശ വേവിക്കാൻ മുട്ട വെള്ളം ഉപയോഗിക്കുന്നു. അവർ മതവിശ്വാസം വച്ച് കളിക്കുകയാണ്’ – ഇതായിരുന്നു മനീഷ് ജെയിൻ എന്ന യുവാവ് ട്വിറ്ററിൽ കുറിച്ചത്.

ട്വീറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ്, കേരള മുഖ്യമന്ത്രി, കൊച്ചി വിമാനത്താവളം എന്നീ പേജുകളും ടാഗ് ചെയ്തു. കേരളത്തിലേക്ക് യാത്ര ചെയ്യുന്ന സസ്യഭുക്കുകളുടേയും ജൈന മതവിശ്വാസികളുടേയും വികാരത്തെ മാനിക്കണമെന്നും മനീഷ് ട്വിറ്ററിൽ കുറിച്ചു.

Read Also : ഹർത്താലുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

ഈ ട്വീറ്റാണ് വൈറലായത്. തൊട്ടുപിന്നാലെ മനീഷിനെതിരെ ട്വീറ്റുമായി നിരവധി പേർ രംഗത്ത് വന്നു. കൊച്ചിയെ ചോച്ചി എന്ന് അഭിസംബോധന ചെയ്തതിലുള്ള അമർഷവും ‘ടൺഠാ പാനി’ (തണുത്ത വെള്ളം) എന്നതിന് പകരം ‘അൺടാ പാനി’ ( മുട്ട വെള്ളം) എന്ന് തെറ്റിദ്ധരിച്ചതിലുമുള്ള പരിഹാസവുമായിരുന്നു ട്വീറ്റുകളിൽ നിറയെ. ശശി തരൂർ എംപിയും ഈ വിവാദത്തിന്റെ ചുവട് പിടിച്ച് ട്വീറ്റുമായി രംഗത്തെത്തി.

‘ചോച്ചിയിൽ, ക്ഷുഭിതനായ സസ്യഭിക്ക് വെടി കൊണ്ടത് പോലെ പെരുമാറുന്നു. ടൺഠയ്ക്ക് പകരം അൺടയെന്ന് കേട്ട് വലിയ വിഡ്ഢിത്തമാണ് ഉണ്ടാക്കിയത്. ചോറും വഴുതനങ്ങയും തന്നെ തെരഞ്ഞെടുത്താൽ മതിയായിരുന്നു’- ശശി തരൂർ ട്വീറ്റ് ചെയ്തു.

Story Highlights: sasi tharoor trolls Twitterati misspelled chochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top