വിമര്‍ശകരുടെ വായടപ്പിക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്തു; കെജ്‌രിവാളിനെതിരെ വീണ്ടും ബഗ്ഗ

അരവിന്ദ് കെജ്രിവാളിനെതിരായ ട്വീറ്റിന്റെ പേരില്‍ തനിക്കെതിരായി നടപടിയെടുത്ത കേസില്‍ കെജ്‌രിവാളിനെതിരെ തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ. വിമര്‍ശകരുടെ വായടപ്പിക്കാന്‍ കെജ്‌രിവാള്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്ന് ബഗ്ഗ ആരോപിച്ചു. എത്ര കേസുകളെടുത്താലും ബിജെപിയെ ഭയപ്പെടുത്താന്‍ ആംആദ്മിക്ക് കഴിയില്ല. ആംആദ്മിക്കെതിരായ പോരാട്ടത്തില്‍ ബിജെപി നേതാക്കള്‍ തനിക്കൊപ്പമുണ്ട്. ബഗ്ഗ പറഞ്ഞു.
‘കെജ്രിവാള്‍ ഞങ്ങളെ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് എനിക്കെതിരെ കേസെടുക്കാന്‍ പഞ്ചാബ് പൊലീസിനെ അയച്ചത്. എനിക്കോ ബിജെപിക്കോ അരവിന്ദ് കെജ്രിവാളിനെ ഭയമില്ല. അവര്‍ക്ക് പേടിയുണ്ടെന്നതിന്റെ തെളിവാണ് ഈ അറസ്റ്റും നടപടികളും. ദിവസവും മൂന്നും നാലും പ്രസ് മീറ്റുകള്‍ ഞങ്ങള്‍ക്കെതിരായി നടത്തി അവര്‍ തളര്‍ന്നുപോയിരിക്കുന്നെന്നും ബഗ്ഗ പരിഹസിച്ചു.
ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ട്വീറ്റിന്റെ പേരില്‍ വന്ന കേസിലാണ് പഞ്ചാബ് പൊലീസ് ബഗ്ഗയ്‌ക്കെതിരെ നടപടിയെടുത്തത്. അറസ്റ്റ് ചെയ്ത് വിട്ടയച്ചെങ്കിലും ജാമ്യമില്ലാ വാറണ്ടില്‍ നിന്നും കോടതി ബഗ്ഗയ്ക്ക് ഇളവുനല്‍കി.
അറസ്റ്റിന് മെയ് 10 വരെ സ്റ്റേയുണ്ട്. ബഗ്ഗയുടെ ഹര്‍ജിയില്‍ ഇന്നലെ അര്‍ധരാത്രിയാണ് കോടതി സിറ്റിംഗ് നടത്തിയത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജി അനൂപ് ചിത്കാരയുടെ വസതിയിലാണ് രാത്രി സിറ്റിംഗ് നടത്തിയത്.
Read Also : കോൺഗ്രസിൽ യുവാക്കൾക്ക് കൂടുതൽ പരിഗണന വേണം; ആവശ്യം ചിന്തൻ ശിബിർ ഉപസമിതിയിൽ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വധ ഭീഷണി മുഴക്കുകയും, ജാതിയുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കേസിലാണ് ബിജെപി നേതാവ് തേജേന്ദ്ര പാല്‍ സിംഗ് ബഗ്ഗയ്‌ക്കെതിരായ കേസ്. സംഭവത്തില്‍ ബഗ്ഗയെ പഞ്ചാബ് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ദേശീയ സെക്രട്ടറിയാണ് ബഗ്ഗ. അരവിന്ദ് കെജ്രിവാളിനെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ബഗ്ഗയുടെ ഭീഷണി. എഎപിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത പൊലീസ്, ഡല്‍ഹിയില്‍ എത്തിയാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്. നടപടിക്ക് പിന്നാലെ പഞ്ചാബ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Story Highlights: Arvind Kejriwal for misusing his powers to silence critics says bagga
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here