‘അസാനി’ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു
May 8, 2022
2 minutes Read

ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘അസാനി’ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരങ്ങളിലൂടെ സഞ്ചരിച്ച് പത്താം തിയതി ഒഡീഷയിൽ തീരം തൊടും.
മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റ ഭാഗമായി കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.
അസാനി എന്ന വാക്കിനർത്ഥം ‘ഉഗ്രകോപി’ എന്നാണ്. ശ്രീലങ്കയാണ് കാറ്റിന് പേരിട്ടത്.
Story Highlights: asani cyclone formed in bay of bengal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement