ലിതാരയെ കോച്ച് ശല്യപ്പെടുത്തിയിരുന്നു; മരിക്കുന്നതിന് മുമ്പ് കോച്ചുമായി വാക്കു തര്‍ക്കമുണ്ടായെന്ന് സഹപ്രവര്‍ത്തകര്‍

മലയാളിയായ ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണത്തില്‍ വഴിത്തിരിവായി സഹപ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍. ലിതാരയെ കോച്ച് സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മരിക്കുന്നതിന് മുമ്പ് കോച്ചുമായി വാക്കു തര്‍ക്കമുണ്ടായി. അതിനുശേഷമാണ് ലിതാരയെ താമസിക്കുന്ന റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്വന്റിഫോര്‍ വാര്‍ത്താ സംഘം പട്‌നയിലെത്തി നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായകമായ കണ്ടെത്തല്‍.
ലിതാര മരണപ്പെടുന്ന അന്ന് രാവിലെ കോച്ചും ലിതാരയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. പരിശീലനത്തിനിടയില്‍ ലിതാര മാറ്റി നിര്‍ത്തി കോച്ച് എന്തൊക്കെ സംസാരിച്ചിരുന്നുവെന്നും എന്താണ് സംസാരിച്ചതെന്ന് അറിയില്ലെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കോച്ചുമായി സംസാരിച്ച ശേഷം ലിതാര തങ്ങളോട് കുറച്ച് കാര്യം സംസാരിക്കാനുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കോച്ച് അടുത്തുണ്ടായിരുന്നത് കൊണ്ട് സംസാരിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ലിതാര റൂമിലേക്ക് മടങ്ങുകയായിരുന്നു. വൈകുന്നേരം സംസാരിക്കാമെന്ന് പറഞ്ഞാണ് ലിതാര മടങ്ങിയത്. എന്നാല്‍ റൂമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ലിതാരയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ ഉടനെ തന്നെ പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് എത്താന്‍ വൈകിയെന്നും സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
Story Highlights: Litara was harassed by the coach; Colleagues say he had a verbal dispute with the coach before he died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here