Advertisement

കേരളത്തിൽ ലൗ ജിഹാദുണ്ട്; ബിജെപി നിലപാടിനെ അനുകൂലിച്ച് വെള്ളാപ്പള്ളി

May 9, 2022
Google News 2 minutes Read
veppallally

തൃക്കാക്കരയിൽ സ്ഥാനാർത്ഥികളല്ല, മറിച്ച് സഭയാണ് താരമെന്നും കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ മതപരിവർത്തനം കാര്യമായിത്തന്നെ നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ എസ്എൻഡിപിയുടെ നിലപാട് എല്ലാവർക്കും അറിയാം.

ലൗ ജിഹാദിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ കൈക്കൊണ്ട നിലപാടിന് സമാനമായ അഭിപ്രായമാണ് വെള്ളാപ്പള്ളിയും പറഞ്ഞത്. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ പരസ്യനിലപാട് പ്രഖ്യാപിക്കില്ലെന്ന സന്ദേശമാണ് വെള്ളാപ്പള്ളി തന്നത്. ഇക്കാര്യത്തിൽ ആർക്കൊപ്പമാണ് എസ്എൻഡിപിയെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ ഉത്തരം നൽകിയിയതുമില്ല.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ് എം. സ്വരാജ് രം​ഗത്തെത്തിയിരുന്നു. തൃക്കാക്കരയിൽ ജയിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കണക്കുകൂട്ടി. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനേ നേരിടാമെന്ന ധാരണ പാളിപ്പോയെന്ന് ഇപ്പോൾ വി‍ഡി സതീശന് ബോധ്യപ്പെട്ടെന്നും എം സ്വരാജ് പറഞ്ഞു.

Read Also : എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണം; ആത്മഹത്യാക്കുറിപ്പുകളിൽ ഒന്ന് വ്യാജമെന്ന് സഹോദരൻ

തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനിടെ കോൺ​ഗ്രസുകാർ ശവക്കല്ലറയിൽ ചെരുപ്പിട്ട് കയറിയ സംഭവത്തിൽ മാപ്പുപറയണമെന്നും സിപിഐഎം നേതാവ് എം സ്വരാജ് ആവശ്യപ്പെട്ടു. തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം ആരംഭിച്ചത് ശവക്കല്ലറയിൽ പോയി പ്രാർത്ഥിച്ചിട്ടാണ്. കൂടെയെത്തിയ കോൺ​ഗ്രസുകാർ മറ്റ് ശവക്കല്ലറകൾക്ക് മുകളിൽ ചെരുപ്പിട്ട് കയറി നിന്നിട്ടുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അത് ആരുടെയൊക്കെയോ പ്രിയപ്പെട്ടവർ അന്തിയുറങ്ങുന്ന സ്ഥലമാണ്. ഈ സംഭവത്തിൽ അവർ മാപ്പുപറയണം. ക്യാമറയിൽ മുഖംവരാൻവേണ്ടി തിക്കിത്തിരക്കുമ്പോഴാണ് ഇത്തരത്തിലൊരു സംഭവമുണ്ടായതെന്നും കോൺ​ഗ്രസ് പ്രവർത്തകർ അറിഞ്ഞുകൊണ്ട് ചെയ്തതാണെന്ന അഭിപ്രായം സിപിഐഎമ്മിനില്ലെന്നും സ്വരാജ് വ്യക്തമാക്കി. അതുകൊണ്ടാണ് അത് ഒരു വിഷയമാക്കി ഉയർത്താൻ ഇടതുപക്ഷം തയ്യാറാവാത്തത്. തെരഞ്ഞെടുപ്പിൽ വിശ്വാസി സമൂഹത്തെയും സഭയെയും കോൺ​ഗ്രസ് ആക്രമിക്കുന്നത് പരാജയ ഭീതിമൂലമാണെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.

Story Highlights: There is love jihad in Kerala; Vellapally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here