Advertisement

പൊലീസ് ഇന്‍റലിജൻസ് ആസ്ഥാനത്ത് സ്ഫോടനം; 11 പേർ കസ്റ്റഡിയിൽ

May 10, 2022
Google News 2 minutes Read

മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്‍റലിജൻസ് ആസ്ഥാനത്ത് നടന്ന സ്ഫോടനത്തിൽ 11 പേരെ കസ്റ്റഡിയിലെടുത്തു. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് 11 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായും കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരുകയാണെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു.

Read Also : പഞ്ചാബിൽ പൊലീസിന്റെ രഹസ്യാന്വേഷണ ഓഫീസിൽ സ്ഫോടനം

ഉന്നതതല യോഗം ചേർന്ന് പഞ്ചാബ് മുഖ്യമന്ത്രി സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പഞ്ചാബിലെ സമാധാന അന്തരീക്ഷം തകർക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഭഗവന്ത് മൻ വ്യക്തമാക്കി. സംഭവത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അപലപിച്ചു.

അതേസമയം സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. ഇന്നലെ രാത്രിയാണ് പൊലീസ് ഇന്‍റലിജൻസ് ആസ്ഥാനത്ത് റോക്കറ്റ് ലോഞ്ചർ ഉപയോ​ഗിച്ചുള്ള ​ഗ്രനേഡ് സ്ഫോടനമുണ്ടായത്.

Story Highlights: Blast at police intelligence headquarters; 11 people in custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here