ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങളിൽ രവീന്ദ്ര ജഡേജ കളിച്ചേക്കില്ല

ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങളിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്റ്റാര്‍ ഓള്‍ റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ രവീന്ദ്ര ജഡേജ കളിച്ചേക്കില്ല. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി കാപിറ്റല്‍സുമായുള്ള ചെന്നൈയുടെ അവസാനത്തെ മത്സരത്തില്‍ ജഡേജ കളിച്ചിരുന്നില്ല. പരുക്കിനെ തുടര്‍ന്നാണ് അദ്ദേഹം പിന്മാറിയതെന്നായിരുന്നു ക്യാപ്റ്റന്‍ എം എസ് ധോണിയുടെ വിശദീകരണം.(jadeja wont play last few matches for csk)
ജഡേജയുടെ അഭാവം ശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈയ്ക്ക് തിരിച്ചടിയാവും. ഇപ്പോഴും അവര്‍ക്ക് നേരിയ പ്ലേ ഓഫ് പ്രതീക്ഷയുണ്ടെന്നുള്ളതാണ് വസ്തുത. മൂന്നു മത്സരങ്ങളാണ് ചെന്നൈയ്ക്കു ബാക്കിയുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് ജഡേജയ്ക്ക് പരുക്കേല്‍ക്കുന്നത്. എന്നാല്‍ പരുക്ക് സാരമുള്ളതല്ലെന്നും ഗുരുതരമാവാതിരിക്കാനും വേണ്ടിയാണ് ജഡേജ പിന്മാറിയതെന്നുമാണ് സൂചന.
Read Also : ഭൂമിയിൽ മടുത്തോ, എന്നാൽ ഇനി പോകാം ബഹിരാകാശത്തേക്ക്; ലോകത്തിലെ ആദ്യ ബഹിരാകാശ ഹോട്ടൽ തുറക്കുന്നു…
വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സുമായിട്ടാണ് ചെന്നൈയുടെ അടുത്ത മത്സരം. ഈ കളിയില്‍ സിഎസ്‌കെയ്ക്കു വിജയം അനിവാര്യമാണ്. എന്നാല്‍ ജഡേജയെ ധൃതി പിടിച്ച് ടീമിലുള്‍പ്പെടുത്താന് ടീം മാനേജ്‌മെന്റും ആലോചിക്കുന്നില്ല.
ഐപിഎല്‍ 15-ാം സീസണ്‍ തുടങ്ങുമ്പോള്‍ ചെന്നൈയുടെ ക്യാപ്റ്റനായിരുന്നു ജഡേജ. തുടക്കത്തിലെ നാല് മത്സരങ്ങളില്‍ ടീം തോറ്റു. പിന്നീടുള്ള മത്സരങ്ങളില്‍ വിജയത്തുടര്‍ച്ച ഉണ്ടായതുമില്ല. ഇതിനിടെ താരത്തിന്റെ ബൗളിംഗ്- ബാറ്റിംഗ് പ്രകടനവും മോശമായി.
Story Highlights: jadeja wont play last few matches for csk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here