ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (11-5-22)
കടുത്ത അവഗണന നേരിട്ടു; പാര്‍ട്ടിക്കുള്ളില്‍ ചില ബ്രിഗേഡുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കെ. വി തോമസ്
കോണ്‍ഗ്രസില്‍ നിന്ന് നേരിടേണ്ടിവന്നത് കടുത്ത അവഗണനയെന്ന് മുതിര്‍ന്ന നേതാവ് കെ വി തോമസ്. നിലപാട് സംബന്ധിച്ച് ഡല്‍ഹിയിലുള്ള നേതാക്കളുമായി സംസാരിച്ചു
വാളയാർ ഇരകൾക്കെതിരായ പരാമർശം; എംജെ സോജനെതിരെ ക്രിമിനൽ കേസെടുക്കാമെന്ന് കോടതി
വാളയാർ കേസിലെ അന്വേഷണോദ്യോഗസ്ഥനായിരുന്ന എംജെ സോമനെതിരെ ക്രിമിനൽ കേസെടുക്കാമെന്ന് കോടതി. പാലക്കാട് പോക്സോ കോടതിയുടേതാണ് ഉത്തരവ്.
രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തു; നിർണായക നീക്കവുമായി സുപ്രിംകോടതി
രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത് സുപിംകോടതി. കേന്ദ്ര സർക്കാരിൻ്റെ പുനപരിശോധന കഴിയുന്നതുവരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് നിർണായക നിലപാട് എടുത്തത്. 124 എ വകുപ്പ് പ്രകാരം ഇനി എഫ്ഐആർ എടുക്കരുതെന്ന് കോടതി നിർദ്ദേശം നൽകി
പ്രചാരണത്തില്‍ ഇടതിനൊപ്പം; ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളിലും പങ്കെടുക്കും.
വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം: സമസ്ത നേതാവിനെതിരെ കെ.ടി.ജലീല്‍
വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്ത നേതാവിനെതിരെ വിമര്‍ശനവുമായി കെ.ടി.ജലീല്‍. ചിലര്‍ മൗനം പാലിക്കുന്നതാണ് അപമാനം ഒഴിവാക്കാന്‍ നല്ലത്. വിവാദത്തില്‍ ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് കെ.ടി.ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി
പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവത്തിനു കാരണം ഭർത്താവിന്റെ പീഡനങ്ങളെന്ന് ആരോപണം. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മരിച്ച നജിലയുടെ കുടുംബം ആരോപിച്ചു.
കെ.വി.തോമസ് കോണ്‍ഗ്രസിലില്ല; പുറത്താക്കേണ്ടി വന്നാല്‍ പുറത്താക്കുമെന്ന് കെ.സുധാകരന്‍
കെ.വി.തോമസ് സാങ്കേതികമായി പാര്‍ട്ടിക്കകത്തല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വന്നാല്‍ പുറത്താക്കുമെന്നും ട്വന്റിഫോറിനോട് മുന്നറിയിപ്പ് നല്‍കി
മഴമൂലം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴ് മണിക്ക്
കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. ഇന്ന് വെളുപ്പിന് മൂന്ന് മണിക്ക് നടത്താനിരുന്ന വെടിക്കെട്ടാണ് മഴ മൂലം രാത്രിയിലേക്ക് മാറ്റിയത്. മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ചേര്‍ന്ന് നടത്തിയ യോഗത്തിലായിരുന്നു തീരുമാനം
പി സി ജോര്‍ജ് വിഷയത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്.
Story Highlights: todays headlines (11-5-22)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here